തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു | dyfi, RSS, Crime, Kerala, Latest News, News, Crime


തിരുവനന്തപുരം: നരുവാമൂടില്‍ ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു. ഡിവൈഎഫ്‌ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. മഹാലിംഗ ഘോഷയാത്രയുടെ മറവിലായിരുന്നു ആക്രമണം.

read also: പാക് അതിർത്തിയിൽ ഇന്ത്യൻ സേന സജ്ജം; ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൂടി വിന്യസിക്കും

ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇവര്‍ തമ്മില്‍ ചില വാക്കേറ്റമുണ്ടായിരുന്നു. അതിനു ശേഷം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഗുരുതരമായി പരുക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.