ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാനായി യുവാവ് ഭാര്യയെയും മകളെയും അടിച്ചുകൊന്നു



ലളിത്പൂർ: ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാനായി യുവാവ് ഭാര്യയെയും മകളെയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ ലളിത്പൂരിലെ ചന്ദമാരി ഗ്രാമത്തിൽ നടന്ന സംഭവത്തിൽ 22 വയസുകാരിയായ ഭാര്യയെയും ഒരു വയസുകാരിയായ മകളെയുമാണ് യുവാവ് കൊലപ്പെടുത്തിയത്. മൃതദേഹങ്ങൾ വീടിനരികിൽ നിന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രതി നീരജ് കുഷ്വാഹയെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാജ മോഷണ കഥ പറഞ്ഞ് ഇയാൾ പൊലീസിനെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മുഖംമൂടിധാരികളായ ആറുപേർ പുലർച്ചെ ഒന്നരയോടെ വീട്ടിൽ അതിക്രമിച്ച് കയറി തന്‍റെ ഭാര്യയെയും മകളെയും കൊന്നുവെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. തന്‍റെ വായിൽ തുണി തിരുകിയ ശേഷം മോഷണ സംഘം പണവും ആഭരണങ്ങളുമായി കടന്നു കളഞ്ഞതായും നീരജ് പൊലീസിനോട് പറഞ്ഞു. വ്യാജ പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, മൊഴിയിൽ വൈരുധ്യം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

വൈബ്രന്റ് ഗുജറാത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡന്റിന് അതിഗംഭീര സ്വീകരണം നല്‍കി പ്രധാനമന്ത്രി മോദി

‘എന്‍റെ ഭാര്യ സുന്ദരിയാണ്. ഇൻസ്റ്റഗ്രാമിൽ റീൽസൊക്കെ ചെയ്യാറുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ആളുകളുമായി ബന്ധപ്പെടുന്നതും സംസാരിക്കുന്നതും പതിവായിരുന്നു. എനിക്കവളെ ഉപേക്ഷിക്കണമെന്നായിരുന്നു ആഗ്രഹം. എന്നിട്ട് അവളുടെ സഹോദരിയെ വിവാഹം കഴിക്കണമെന്നായിരുന്നു താൽപര്യം. അത് സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച് കൊന്നത്,’ നീരജ് കുഷ്വാഹ പൊലീസിനോട് വ്യക്തമാക്കി. തന്നെ സംശയിക്കാതിരിക്കാനാണ് മോഷണക്കഥയുണ്ടാക്കിയതെന്നും ഇയാൾ സമ്മതിച്ചു.