17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതി പിടിയില്‍

Date:


പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതി പിടിയില്‍. തമിഴ്‌നാട് ശ്രീവല്ലിപ്പുത്തൂര്‍ കുമാര്‍പ്പെട്ടി സ്വദേശി മുത്തുകുമാറാണ് പിടിയിലായത്. തമിഴ്‌നാട് രാജപാളയത്തില്‍ നിന്ന് പത്തനംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. കേസില്‍ മദ്രാസ് മുരുകന്‍, സുബ്രമണ്യന്‍, വലഞ്ചുഴി സ്വദേശികളായ ഹരീബ്, നിയാസ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

മൈലപ്രയില്‍ ഏറെക്കാലമായി കച്ചവടം നടത്തുന്ന ജോര്‍ജ് ഉണ്ണുണ്ണിയെ മോഷണത്തിനിടെ പ്രതികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ദേഹത്ത് മറ്റു മുറിവുകളൊന്നുമില്ല. രണ്ടു കൈലിമുണ്ടും ഒരു ഷര്‍ട്ടും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചത് എന്നും, ഇതു കണ്ടെടുത്തതായും പൊലീസ് അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related