22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

‘ഭര്‍തൃ പിതാവ് തെഹ്ദിലയെ ലൈംഗികമായി പീഡിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചു’; വെളിപ്പെടുത്തല്‍

Date:



മലപ്പുറം: നാല് കുട്ടികളുടെ മാതാവായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. മലപ്പുറം പന്തല്ലൂരിലാണ് സംഭവം. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തെഹ്ദില (25)ആണ് മരിച്ചത്. നിസാറിന്‍റെ പിതാവ് തെഹദിലയെ ലൈംഗികമായി പീഡിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചിട്ടുണ്ടെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. ‘കൊടിയ പീഡനമാണ് കുട്ടി അനുഭവിച്ചത്. എന്നും പ്രശ്നമായിരുന്നു. ഭര്‍ത്താവിന്‍റെ പിതാവായിരുന്നു ഏറ്റവും വലിയ പ്രശ്നക്കാര’നെന്ന് തെഹദിലയുടെ ബന്ധു പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം.

ഭര്‍തൃപിതാവ് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന വിവരം തെഹദില കുടുംബത്തോട് വെളിപ്പെടുത്തിയിരുന്നു. ഗാർഹിക പീഡനത്തെ തുടർന്ന് പലതവണ ഒത്തുതീർപ്പ് നടന്നിട്ടുണ്ട്. നിസാര്‍ വിദേശത്തേക്ക് പോയപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന് ഒരിക്കല്‍ തെഹദില കുടുംബാംഗങ്ങളോട് തുറന്നുപറഞ്ഞിരുന്നു. വലിയ പ്രശ്നങ്ങൾ നടന്നിട്ടും ഇവർ ഒരിക്കൽ പോലും പോലീസിൽ വിവരം അറിയിച്ചിരുന്നില്ല.

സംഭവത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. യുവതിക്ക് രണ്ടു വയസുള്ള കുട്ടി ഉൾപ്പെടെ നാലു മക്കളാണുള്ളത്. ഭർത്താവ് നിസാർ വിദേശത്താണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പത്ത് വര്‍ഷമായി നരകത്തില്‍, ലീഗില്‍ അംഗത്വമെടുത്തപ്പോള്‍ സ്വര്‍ഗത്തിലേക്ക് അടുത്തു; തിരിച്ചുവരവില്‍ കാരാട്ട് റസാഖ്

കോഴിക്കോട്: ഇടതുപാളയം വിട്ട് വീണ്ട് മുസ്‌ലിം ലീഗിലേക്ക് ചേക്കേറിയതിന് പിന്നാലെ സി.പി.ഐ.എമ്മിനെതിരെ...

ഡി.എം.കെയുമായുള്ള ചർച്ചയിൽ സമവായത്തിലെത്താതെ സി.പി.ഐ.എം | DoolNews

ഡി.എം.കെയുമായുള്ള ചർച്ചയിൽ സമവായത്തിലെത്താതെ...