മദ്യപിച്ച്‌ അടിപിടി : കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ടു തലയ്ക്കടിയേറ്റ 65കാരൻ മരിച്ചു


തൃശൂർ: മദ്യപിച്ചതി പിന്നാലെയുണ്ടായ തർക്കത്തിനിടെ തലയ്ക്ക് അടിയേറ്റ് ചികിത്സയിലിരുന്ന 65കാരൻ മരിച്ചു. തെക്കൻ പാലയൂർ തൈക്കണ്ടി പറമ്പില്‍ നാസർ ആണ് മരിച്ചത്. ചാവക്കാട് ടൗണിലെ ബാറിനു സമീപം ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം.

read also: മോഹൻലാലിൻ്റെ പാത പിന്തുടരേണ്ടതായിരുന്നു പ്രിയദര്‍ശാ നീയും: വിമര്‍ശനവുമായി കെടി ജലീല്‍

നാസറും അയല്‍വാസി ഒരുമനയൂർ നോർത്ത് കുരിക്കളത്ത് വീട്ടില്‍ മുഹമ്മദും ഒരുമിച്ച്‌ മദ്യപിച്ചിരുന്നു. ബാറിൽ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ അടിപിടിയുണ്ടായത്. മുഹമ്മദ് കൈയില്‍ കിട്ടിയ കോണ്‍ക്രീറ്റ് സ്ലാബിന്റെ കഷണം കൊണ്ടു നാസറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ നാസറിനെ നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇന്ന് ഉച്ചയോടെ നാസർ മരിച്ചു.