യാത്രക്കാരിയെ നോക്കി മെട്രോ ജീവനക്കാരന്റെ സ്വയംഭോഗം: പരാതി


ബംഗളൂരു: യാത്രക്കാരിയെ നോക്കി മെട്രോ ജീവനക്കാരന്‍ സ്വയം ഭോഗം ചെയ്തതായി പരാതി. ബംഗളൂരൂ മെട്രോയില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. ജീവനക്കാരന്റെ പെരുമാറ്റം തന്നെ മാനസികായി തളര്‍ത്തിയതയും സംഭവത്തില്‍ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും യുവതി പൊലീസില്‍ പരാതി നല്‍കി. യുവതി തനിക്കുണ്ടായ ദുരനുഭവം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.

read also: ‘ആ ഫോട്ടോ വ്യാജമല്ല, ഒറിജിനലാണ്’: ഇ.പി ജയരാജന് മറുപടിയുമായി വി.ഡി സതീശന്‍

സെക്യൂരിറ്റി ഗാര്‍ഡ് പ്ലാറ്റ്‌ഫോമിന്റെ എതിര്‍വശത്തുനിന്ന് തന്നെ നോക്കി സ്വയം ഭോഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ബംഗളൂരു മെട്രോയിലെ ജലഹള്ളി സ്‌റ്റേഷനില്‍ വച്ചായിരുന്നു സംഭവം. വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും യുവാവ് സ്വയം ഭോഗം ചെയ്യല്‍ തുടര്‍ന്നതായും യുവതി പരാതിയിൽ ആരോപിക്കുന്നു.