വിവാഹമോചനം നേടിയാൽ സ്വത്ത് കിട്ടില്ല, കാപ്പിയില്‍ വിഷം നല്‍കി ഭര്‍ത്താവിനെ കൊല്ലാന്‍ യുവതിയുടെ ശ്രമം



കാപ്പിയില്‍ വിഷം നല്‍കി ഭര്‍ത്താവിനെ കൊല്ലാന്‍ യുവതിയുടെ ശ്രമം. മെലഡി ഫെലിക്കാനോ ജോണ്‍സണ്‍ എന്ന 40 -കാരിയാണ് തന്റെ ഭര്‍ത്താവ് റോബി ജോണ്‍സണെ കാപ്പിയില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ ഭാര്യയുടെ ഈ ഗൂഢോദ്ദേശം വീട്ടിലെ രഹസ്യക്യാമറകളുടെ സഹായത്തോടെ ഭര്‍ത്താവ് യുഎസ് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ റോബി ജോണ്‍സണ്‍ കണ്ടെത്തുകയും രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ യുവതി അറസ്റ്റിൽ. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള ഇവരുടെ വിധി കോടതി മെയ് 10 -ന് പുറപ്പെടുവിക്കും.

read also: അച്ഛന്റെ കാമുകിയെ കഴുത്തറുത്തു കൊന്നു: പതിനാറുകാരൻ അറസ്റ്റില്‍

കോഫി മെഷീനില്‍ വിഷ രാസവസ്തു നിറച്ചാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തത്.
കൊലപാതകശ്രമം നടക്കുന്ന സമയത്ത് ഇരുവരും തമ്മില്‍ വിവാഹമോചനത്തിന് ഒരുങ്ങുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടുന്നതിന് മുന്‍പായി ഭര്‍ത്താവിനെ കൊലപ്പെടുത്തി അയാളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ഉദ്ദേശം. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് പിടിയിലായ മെലഡി താന്‍ രണ്ടുതവണ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയതായി പോലീസിനോട് സമ്മതിച്ചു.

അമേരിക്കയിലെ അരിസോണ സ്വദേശിയാണ് മെലഡി. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള ഇവരുടെ വിധി കോടതി മെയ് 10 -ന് പുറപ്പെടുവിക്കും.