കോയമ്പത്തൂർ: പിതാവിന്റെ കാമുകിയെ കഴുത്തറുത്ത് കൊന്നു. സംഭവത്തിൽ 16 കാരൻ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ അന്നൂരിനടുത്ത് പനന്തോപ്പുമയിലാണ് കൊലപാതകം നടന്നത്.
35 കാരിയായ കനകയാണ് കൊല്ലപ്പെട്ടത്. ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച ശേഷം കനകയ്ക്കൊപ്പമാണ് കുട്ടിയുടെ പിതാവ് താമസിച്ചത്. കുട്ടിയുടെ പിതാവ് മത്സ്യവ്യാപാരിയാണ്. ഇയാളുടെ മത്സ്യവില്‍പ്പന സ്റ്റാളിലാണ് ഭാര്യയും മൂത്തമകനും ജോലി ചെയ്യുന്നത്. ജോലിസ്ഥലത്ത് വെച്ച് ഇയാള്‍ മകനെ മർദിക്കാറുണ്ട്. തന്നെയും അമ്മയും മർദിക്കുന്നത് കനകയുടെ പ്രേരണമൂലമാണെന്നു കരുതിയാണ് 16 കാരൻ കനകയേ കൊല്ലാൻ തീരുമാനമെടുത്തതെന്ന് പൊലീസ് പറയുന്നു.
read also: ‘ലാ നിന’ വരുന്നു: അതിശക്തമായ മഴയ്ക്ക് സാധ്യത, കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം
ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തിയ പതിനാറുകാരൻ തനിച്ചായിരുന്നു കനകയെ കുത്തിക്കൊലപ്പെടുത്തി. കനക സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് പിന്നാലെ 16 കാരൻ ഒളിവില്‍ പോയി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുട്ടിയുടെ പിതാവ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കനകയെ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തില്‍ തന്നെ 16 കാരൻ ഒളിവില്‍ പോയതായി കണ്ടെത്തി. തിരുപ്പൂർ ജില്ലയിലെ അവിനാശിക്കടുത്തുള്ള മുത്തശ്ശിയുടെ വീട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.