അനിലയുടെ മുഖം വികൃതമായ നിലയില്‍, പ്രസാദുമായുള്ള അടുപ്പം വീട്ടിൽ പ്രശ്നമായി: മരണം കൊലപാതകമെന്ന് സഹോദരന്‍


കണ്ണൂര്‍:  പയ്യന്നൂരില്‍ കാണാതായ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ചു കുടുംബം രംഗത്ത്. മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും സഹോദരന്‍ അനീഷ് പറഞ്ഞു.

അനിലയും മറ്റൊരു പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സുദര്‍ശന പ്രസാദും സുഹൃത്തുക്കളായിരുന്നു. ഇവരുടെ അടുപ്പത്തെച്ചൊല്ലി മുമുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് സ്റ്റോപ്പ് ചെയ്തതായിരുന്നു. ഇയാളെക്കൂടാതെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും സഹോദരന്‍ പറഞ്ഞു.

READ ALSO: കരിമ്പിൻ ജ്യൂസില്‍ സയനൈഡ് കലർത്തി നല്‍കി 52 -കാരൻ: ഭാര്യയും അച്ഛനും മരിച്ചു, മകൻ അത്യാസന്ന നിലയിൽ

ഇന്നലെ രാവിലെ മുതൽ അനിലയെ കാണാതായതിനു പിന്നാലെ ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. അതിനു പിന്നാലെയാണ് മരണവിവരം അറിയുന്നത്.

പയ്യന്നൂരിലെ മരണത്തില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പയ്യന്നൂര്‍ ഡിവൈഎസ്പി പ്രമോദ് അറിയിച്ചു. അനിലയെ സുദര്‍ശന്‍ ബൈക്കിലാണ് വീട്ടിലെത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാലേ മരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ. അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിവൈഎസ്പി പറഞ്ഞു.

ബെറ്റിയും കുടുംബവും ടൂർ പോയതിനാല്‍ വീടു നോക്കാൻ ഏല്‍പ്പിച്ചിരുന്ന മാതമംഗലം സ്വദേശി സുദർശൻ പ്രസാദ് എന്നയാളെ പുരയിടത്തിലെ കശുമാവില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.