ഭർത്താവിനൊപ്പം കിടപ്പുമുറിയില്‍ ഇരുന്ന യുവതിക്കൊപ്പം കട്ടിലില്‍ കിടന്ന് കാമുകൻ, വെട്ടേറ്റ് ആശുപത്രിയിൽ
കോഴിക്കോട്: ഭർത്താവുമായി കിടപ്പുമുറിയില്‍ സംസാരിച്ചുകൊണ്ടിരുന്ന യുവതിക്കൊപ്പം കട്ടിലില്‍ കിടന്ന കാമുകന് വെട്ടേറ്റു. അരീക്കോട് സ്വദേശിയായ ലുഹൈബിന് തലയിലും മുഖത്തുമാണ് വെട്ടേറ്റത്. താമരശ്ശേരിക്ക് സമീപം കട്ടിപ്പാറ അമരാട് രാത്രി ഒരു മണിക്കാണ് സംഭവം.
യുവതിയും ലുഹൈബും തമ്മിൽ അടുപ്പത്തിലായിരുന്നു. രണ്ടു വയസ്സായ കുഞ്ഞുമായി യുവതി കഴിഞ്ഞ ദിവസം വീട് വിട്ടു പോയിരുന്നു. തുടർന്ന് ഇവരെ കാണാനില്ലെന്ന് കാണിച്ചു കൊണ്ട് യുവതിയുടെ ഭർത്താവായ പുതുപ്പാടി മലപ്പുറം സ്വദേശി ഫാഹിസ് പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ രാത്രി 11 മണിയോടെ ലുഹൈബിന്റെ ബന്ധുക്കള്‍ യുവതിയെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
read also: സംസ്ഥാനത്ത് ചൂട് കൂടി വരുന്നു, തൃശൂരില്‍ സൂര്യാഘാതമേറ്റ് പശു കുഴഞ്ഞുവീണ് ചത്തു
ഫാഹിസും ബന്ധുക്കളുമായി പൊലീസ് നടത്തിയ ചർച്ചയ്ക്കു ശേഷം പന്ത്രണ്ടരയോടെ യുവതി ഫാഹിസിനൊപ്പം വീട്ടിലേക്കു പോയി. അല്‍പസമയത്തിനു ശേഷം അവിടെയെത്തിയ ലുഹൈബ്, കിടപ്പുമുറിയിലിരുന്നു സംസാരിക്കുകയായിരുന്ന ഫാഹിസിന്റെയും യുവതിയുടെയും അടുത്തെത്തുകയും യുവതിക്കൊപ്പം കട്ടിലിലേക്കു കിടക്കുകയുമായിരുന്നു.
ഇതു കണ്ട ഫാഹിസ് ടേബിള്‍ ഫാൻ കൊണ്ട് ലുഹൈബിനെ മർദിക്കുകയും അടുക്കളയില്‍നിന്നു കത്തിയെടുത്ത് വെട്ടുകയും ചെയ്തു. മുറിവുകളുമായി വീട്ടില്‍നിന്ന് ഇറങ്ങിയോടിയ ലുഹൈബിനൊപ്പം യുവതിയും വീടുവിട്ടിറങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ലുഹൈബ്.