യുവാക്കളെ നഗ്നരാക്കി മര്‍ദ്ദിച്ചശേഷം ജനനേന്ദ്രിയത്തില്‍ ഷാേക്കടിപ്പിച്ചു: ഏഴുപേർ അറസ്റ്റിൽ



ബംഗളൂരു: കാർ വില്പനക്കാരായ മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയി നഗ്നരാക്കി മര്‍ദ്ദിച്ചശേഷം സ്വകാര്യഭാഗങ്ങളില്‍ ഷോക്കേല്‍പ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.

കർണാടകത്തിലെ കല്‍ബുർഗിയിലാണ് ഈ ക്രൂരത നടന്നത്. യുവാക്കളുടെ പരാതിയെത്തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് ഏഴുപേരെ അറസ്റ്റുചെയ്തു. പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

read also: ചികിത്സയ്ക്ക് എത്തിയ രോഗി ഡോക്ടറെ അസഭ്യം വിളിച്ചു, കയ്യേറ്റം ചെയ്തു: ദൃശ്യങ്ങൾ പുറത്ത്

മേയ് അഞ്ചിനാണ് സംഘംചേർന്ന് കുറച്ചുപേർ മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയത്. കാർ വില്‍ക്കാനുണ്ടെന്നും അതിന് വിലയിടണമെന്നും ആവശ്യപ്പെട്ടാണ് യുവാക്കളെ സംഘം വിളിച്ചുവരുത്തിയത്. സ്ഥലത്തെത്തിയ യുവാക്കളെ തടികൊണ്ട് മർദ്ദിച്ചശേഷം നഗ്നരാക്കി ഷോക്കടിപ്പിച്ചു. സഹിക്കാനാവാതെ നിലവിളിച്ചപ്പോള്‍ മർദ്ദനം തുടർന്നു. ഇതിനിടെ യുവാക്കളോട് സംഘം പണവും ആവശ്യപ്പെട്ടു.

ഒരുതരത്തില്‍ സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പ്രതികളിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ എന്തിനാണ് യുവാക്കളെ മർദ്ദിച്ചതെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.