അമിത മദ്യപാനവും ശാരീരിക പീഡനവും: ഭര്‍ത്താവിനെ കൊന്ന് കത്തിച്ച്‌ ഭാര്യ


ഗുവാഹത്തി: ശാരീരിക പീഡനം സഹിക്കാനാവാതെ ഭർത്താവിനെ കൊന്ന് മൃതദേഹം കത്തിച്ച് യുവതി. അസമിലെ ജോർഹട്ട് ജില്ലയിലാണ് സംഭവം. കൊലപാതകത്തിൽ യുവതിയെയും പ്രായപൂർത്തിയാകാത്ത മകനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

പ്രഹ്ലാദ് സോറൻ എന്നയാളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ജോർഹട്ടിലെ മരിയാനി ഏരിയയിലെ മുർമുരിയ ടീ എസ്റ്റേറ്റിലാണ് കൊലപാതകം നടന്നത്. ഇവരുടെ വീടിന് സമീപം എന്തോ കത്തുന്നത് കണ്ട പ്രദേശവാസികൾ പൊലീസില്‍ വിവരം അറിയിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് പാതി കത്തിയ സോറന്റെ മൃതദേഹം കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

read also: വെള്ളത്തില്‍ തല കുത്തിക്കിടക്കുന്ന നിലയിൽ മൃതദേഹം: തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ഭർത്താവ് മദ്യപിച്ച്‌ എല്ലാ ദിവസവും തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും മകനെ രക്ഷിക്കാൻ വേണ്ടിയാണ് ഭർത്താവിനെ കൊല്ലേണ്ടി വന്നതെന്നും യുവതി മൊഴി നൽകിയതായി പോലീസ് പറയുന്നു. യുവതിയുടെ മകന് പ്രായപൂർത്തിയാകാത്തതിനാല്‍ 2015 ലെ ജുവനൈല്‍ ജസ്റ്റിസ്  നിയമത്തിലെ ചൈല്‍ഡ് ഇൻ കോണ്‍ഫ്‌ലിക്റ്റ് വിത്ത് ലോ (സിസിഎല്‍) പ്രകാരം അന്വേഷണം നടത്തുമെന്ന് ജോർഹട്ട് ജില്ലാ പൊലീസ് മേധാവി ശ്വേതാങ്ക് മിശ്ര അറിയിച്ചു.