കോട്ടയം: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 110 വര്‍ഷം തടവുശിക്ഷ. കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം സ്വദേശി പിപി മോഹനനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പ്രതി 2.75 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി ഉത്തരവിട്ടു.
2023 ലായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 18 സാക്ഷികളെയും 12 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്കുട്ടര്‍ അഡ്വ. ജോസ് മാത്യു തയ്യില്‍ ഹാജരായി.
read also: കേരളത്തിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്: ജൂണ്‍ 7വരെ നിയന്ത്രണം
മുണ്ടക്കയം പൊലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ ആയിരുന്ന ഷൈന്‍ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.