മദ്യപിക്കാന്‍ വിസമ്മതിച്ച അച്ഛനെ മകന്‍ വെട്ടി: ഗുരുതര പരുക്കുകളോടെ പിതാവ് ആശുപത്രിയില്‍


വര്‍ക്കല: മദ്യപിക്കാൻ വിസമ്മതിച്ച അച്ഛനെ മകൻ തലയ്ക്ക് വെട്ടി പരുക്കേല്‍പ്പിച്ചു. വർക്കല പ്രഭാമന്ദിരത്തില്‍ പ്രസാദിനെ (63) ആണ് മകൻ പ്രിജിത്ത് (31) വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ വർക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് 20-ഓളം തുന്നലുകളുണ്ട്.

read also: 1,100 ടോൾ പ്ലാസകളിൽ നാഷണൽ ഹൈവേ അതോറിറ്റി 3-5% നിരക്ക് വർധിപ്പിച്ചു

ഒറ്റയ്ക്ക് താമസിക്കുന്ന പ്രസാദിന്റെ വീട്ടില്‍ മദ്യപിച്ചെത്തിയ ശേഷം പ്രിജിത്ത് പിതാവിനോട് മദ്യപിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിനു വിസമ്മതിച്ചതോടെ വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും പ്രിജിത്ത് ഓടി രക്ഷപ്പെട്ടു. ബന്ധുക്കളാണ് പ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചത്.