ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറില്‍ യുവതിയുടെ മൃതദേഹം. കൊന്ന് കഷണങ്ങളാക്കി കവറില്‍ കെട്ടിയ നിലയിൽ ട്രെയിനില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹത്തിന്റെ കൈകാലുകള്‍ കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 20നും 25നും ഇടയില്‍ പ്രായമുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
read also: ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് പുകയുയര്‍ന്നു: പരിഭ്രാന്തിയിലായി യാത്രക്കാർ
യുവതിയെ മറ്റ് എവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി ട്രെയിനില്‍ തള്ളിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ശുചീകരണ തൊഴിലാളിയാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഡോ.അംബേദ്കർ നഗർ – ഇൻഡോർ ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്. തല മുതല്‍ അര വരെയുള്ള ഭാഗങ്ങള്‍ മുറിച്ച് ട്രോളിയിലാക്കിയ നിലയിലായിരുന്നു