30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു: ഉസ്താദിന് 56 വര്‍ഷം കഠിന തടവ്

Date:


തിരുവനന്തപുരം: ഖുറാൻ പഠനത്തിന് എത്തിയ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിൽ ഉസ്താദിന് 56 വർഷം കഠിനതടവും 75000 രൂപ പിഴയും. തിരുവനന്തപുരം പോത്തൻകോട് കല്ലൂരില്‍ കുന്നുകാട് ദാറുസ്സലാം വീട്ടില്‍ അബ്ദുല്‍ ജബ്ബാറിനെ(61)യാണ് ശിക്ഷിച്ചത്. പിഴ അടച്ചിലെങ്കില്‍ ഒരു വർഷവും ഏഴ് മാസവും കൂടുതല്‍ കഠിന തടവും അനുഭവിക്കണമെന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ വിധിച്ചു. തുക കുട്ടിക്ക് നല്‍കണമെന്ന് വിധിച്ചു.

read also: സുരേഷ് ഗോപി ജനങ്ങളുടെ മന്ത്രി, കേരളത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്യാന്‍ കഴിയും: ടി പത്മനാഭന്‍

2020 ഒക്ടോബർ മാസത്തിനും 2021 ജനുവരിക്കും ഇടയ്ക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ കുട്ടി പ്രതിയുടെ വീട്ടില്‍ ഖുറാൻ പഠിക്കാൻ പോകുമായിരുന്നു. ഈ കുട്ടിയെ മാത്രം വീട്ടിലെ മറ്റൊരു മുറിയില്‍ വിളിച്ച്‌ വരുത്തി നിരന്തരം പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related