22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

സുഭദ്ര കൊലപാതകം : ഗൂഢാലോചന നടത്തിയ റെയ്‌നോള്‍ഡ് അറസ്റ്റില്‍

Date:


ആലപ്പുഴ: കൊച്ചി കടവന്ത്ര സ്വദേശിനി സുഭദ്രയെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി പിടിയിൽ. നേരത്തെ അറസ്റ്റിലായ ശര്‍മിളയുടെയും മാത്യൂസിന്റെയും സുഹൃത്തായ റെയ്‌നോള്‍ഡ്ആണ് അറസ്റ്റിലായിരിക്കുന്നത്. കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തിയതിന്റെ പേരിലാണ് അറസ്റ്റ്.

ശര്‍മിളയ്ക്കും മാത്യൂസിനും മദ്യം എത്തിച്ചു നല്‍കുന്നത് റെയ്നോള്‍ഡാണെന്ന് പൊലീസ് സൂചിപ്പിച്ചു. കൊല്ലപ്പെട്ട സുഭദ്രയ്ക്ക് ലഹരി നല്‍കിയിരുന്നോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

അതിക്രൂരമര്‍ദ്ദനത്തിനൊടുവിലാണ് വയോധികയായ സുഭദ്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. സുഭദ്രയുടെ നെഞ്ചില്‍ ചവിട്ടി എന്നും കഴുത്ത് ഞരിച്ചെന്നും പ്രതികളായ മാത്യുവും ശര്‍മിളയും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അഴിമതിയാരോപണം; അല്‍ബേനിയന്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം

ടിറാന: അല്‍ബേനിയയില്‍ പ്രധാനമന്ത്രി എഡി റാമയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്തടക്കം പ്രതിപക്ഷത്തിന്റെ...