ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലാകുന്ന സ്‌കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് ലഹരി ഗുളികകള്‍ നല്‍കും: യുവാവ് പിടിയില്‍


തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലാകുന്ന സ്‌കൂള്‍ വിദ്യാർത്ഥിനികള്‍ക്ക് ലഹരി ഗുളികകള്‍ നല്‍കുന്ന യുവാവ് പിടിയില്‍. നെയ്യാറ്റിൻകര ആറാലുമൂട് സ്വദേശി ശ്യാംമാധവിനെയാണ് (43) ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്.

നെയ്യാറ്റിൻകര മേഖലയില്‍ നിരവധി വിദ്യാർത്ഥിനികള്‍ ഇയാളുടെ കെണിയില്‍ വീണതായാണ് സൂചന. ആദ്യം ഒരു പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുകയും പിന്നീട് ഇവരുടെ സുഹൃത്തുക്കളിലേയ്ക്ക് എത്തുകയും ചെയ്യുന്ന രീതിയിലാണ് ലഹരിഗുളികകള്‍ പ്രതി കൈമാറിയിരുന്നത്.

READ ALSO: ‘ഇന്നോവ, മാഷാ അള്ള’ : പി വി അൻവറിന്റെ വിമര്‍ശനത്തിന് പിന്നാലെ കെ കെ രമയുടെ കുറിപ്പ്

പന്നിഫാം നടത്തുന്ന ശ്യാംമാധവ് നെയ്യാറ്റിൻകര, ബാലരാമപുരം സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്