‘ഉണ്ണി മുകുന്ദൻ ആരെടേ റോക്കി ഭായിയോ? ഉണ്ണി മുകുന്ദനെ ദൈവമായി കാണുന്ന ഒരുകൂട്ടം മണ്ടൻമാർ’: പരിഹാസവുമായി സീക്രട്ട് ഏജന്റ്

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെ വിമർശിച്ചതിന്റെ പേരിൽ തനിക്ക് വധഭീഷണികൾ വന്നിരുന്നുവെന്ന നടൻ സന്തോഷ് കീഴാറ്റൂരിന്റെ വെളിപ്പെടുത്തലിന് പിന്നാലെ, ഉണ്ണി മുകുന്ദന്റെ ആരാധകരെ പരിഹസിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സീക്രട്ട് ഏജന്റ്. സന്തോഷിന് നേരിട്ടത് പോലെ നിരവധി വധഭീഷണികൾ തനിക്കും ഉണ്ടായിട്ടുണ്ടെന്ന് ഇയാൾ പറയുന്നു. ഉണ്ണി മുകുന്ദനെ വിമർശിക്കുന്നവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നാണ് സീക്രട്ട് ഏജന്റിന്റെ ഭാഷ്യം.

‘രാഷ്ട്രീയക്കാർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്, പക്ഷെ അവരിൽ നിന്നും വധ ഭീഷണി വന്നിട്ടില്ല. കേൾക്കുന്നവർ വിചാരിക്കും ഇങ്ങനെ സംഭവിക്കാനിടയില്ല, ഉണ്ണി മുകുന്ദൻ ആരെടേ റോക്കി ഭായിയോ എന്ന്. പക്ഷെ ഉണ്ണി മുകുന്ദനെ ദൈവമായി കാണുന്ന ഒരുകൂട്ടം മണ്ടൻമാരുള്ള നാട്ടിൽ പിന്നെയെന്ത് ചെയ്യാനാ? ഇതിൽ ഉണ്ണി മുകുന്ദനെ നമ്മൾ കുറ്റം പറയുന്നില്ല. ഉണ്ണി മുകുന്ദനുമായി റിലേറ്റഡായ ഓരോ വ്യക്തികൾക്കും സമാന അനുഭവമാണ് അയാളുടെ കൈയിൽ നിന്നും അയാളെ ഇഷ്ടപ്പെടുന്നവരുടെ കൈയിൽ നിന്നും വരുന്നത്. എന്ത് മന്ദബുദ്ധി പരിപാടിയാണിത്?.

ഉണ്ണി മുകുന്ദനെ വിമർശിച്ചയാളെ കാെന്ന് കഴിഞ്ഞാൽ ഈ ഉണ്ണി മുകുന്ദൻ ജാമ്യമെടുക്കാൻ സജ്ജീകരണം തയ്യാറാക്കുമോ. നിങ്ങൾ തന്നെ നടക്കേണ്ടി വരും. ഉണ്ണി മുകുന്ദനും ഞാനും തമ്മിലുള്ള പ്രശ്നം ആ കോളിൽ തീർന്നു. പക്ഷെ അത് എസ്കലേറ്റാവുന്നത് ഇവരുടെ തല്ലും കൊല്ലുമെന്നുള്ള ഭീഷണിമൂലമാണ്. ക്വട്ടേഷന്റെ പരിപാടിയുണ്ടോ? ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയമെന്താണെന്ന് നമുക്കാർക്കും അറിയില്ല, പറഞ്ഞിട്ടുമില്ല. പക്ഷെ ഉണ്ണി മുകുന്ദനെ രാഷ്ട്രീയവൽക്കരിക്കുന്ന ആളുകൾ ഉണ്ണി നമ്മുടെ ആളാണെന്ന് പറഞ്ഞ് തുടങ്ങുകയാണ്. ഇത് തന്നെയാണ് എന്റെ കാര്യത്തിലും സംഭവിച്ചത്. ഉണ്ണി മുകുന്ദനല്ല ഇത് ചെയ്യുന്നത്. ഉണ്ണി മുകുന്ദനെ ചുറ്റിപ്പറ്റി നടക്കുന്ന ആളുകളാണ്. ചിലപ്പോൾ ഇത് ഉണ്ണി മുകുന്ദന്റെ ശത്രുക്കൾ ചെയ്യുന്നതാവും’, ഇയാൾ പറഞ്ഞവസാനിപ്പിച്ചു.