കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതനായ നടൻ മാരിമുത്തു വിവാദത്തിൽ. പ്രസന്നയുടെ കണ്ണും കണ്ണും ഉള്‍പ്പെടെ ഏതാനും ചിത്രങ്ങള്‍ സംവിധാനം ചെയ്ത മാരിമുത്തു ജീവ, പരിയേറും പെരുമാള്‍, കൊമ്പന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും ജനപ്രിയ പാരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. താരത്തിന്റെ ഒരു സോഷ്യൽ മീഡിയ കമന്റാണ് ഇപ്പോൾ ചർച്ചാ വിഷയം.
ട്വിറ്ററിലെ 18+ അക്കൗണ്ടില്‍ നിന്ന്, ‘ഞാന്‍ നിങ്ങളെ വിളിക്കട്ടെ’ എന്ന അടിക്കുറിപ്പോടെ, അർദ്ധ നഗ്നയായ ഒരു സ്ത്രീയുടെ ഫോട്ടോ പോസ്റ്റ് ചെയ്തു. ഇതിന് അതെ എന്നും ഫോൺ നമ്പർ സഹിതം മാരിമുത്തു എന്ന പേരുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് മറുപടി വന്നതാണ് വിവാദങ്ങൾക്ക് കാരണം.
മാരിമുത്തുവിന്റെ മകന്‍ അഖിലന്‍ ഈ സംഭവത്തിനു ട്വിറ്ററിലൂടെ വിശദീകരണം നല്‍കിയിരിക്കുകയാണ്. അതനുസരിച്ച്, ഇത് മാരിമുത്തുവിന്റെ ട്വിറ്റര്‍ അക്കൗണ്ടല്ലെന്നും അദ്ദേഹത്തിൻറെ മൊബൈല്‍ നമ്പര്‍ ആരോ ദുരുപയോഗം ചെയ്‌തിട്ടുണ്ടെന്നും ട്വീറ്റിൽ പറയുന്നു. ഈ വിശദീകരണത്തിന് പിന്നാലെ ഫേക്ക് ഐഡി പോസ്റ്റ് ഡിലീറ്റ് ചെയ്തു.