14
February, 2026

A News 365Times Venture

14
Saturday
February, 2026

A News 365Times Venture

എന്തിനാണ് ശ്രീനിയേട്ടന്‍ അങ്ങനെ പറയുന്നത് എന്ന് തോന്നി: സിദ്ദിഖ്

Date:

നടനും സംവിധായകനുമായ ശ്രീനിവാസൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെക്കുറിച്ച് വളരെ മോശമായ വെളിപ്പെടുത്തലുകൾ നടത്തിയതു സംബന്ധിച്ച് ഉടലെടുത്ത വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. ഒത്തിരി മികച്ച ചിത്രങ്ങൾ മോഹൻലാൽ- ശ്രീനിവാസൽ കൂട്ടുകെട്ട് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. മനസ്സിൽ എന്നും നിലനിൽക്കുന്ന ഈ ചിത്രങ്ങൾ മലയാളികൾക്ക് എന്നും ഗൃഹാതുര ഉണർത്തുന്ന ഓർമ്മ കൂടിയാണ്.

എന്നാൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇരുവരും തമ്മിൽ ഒരുമിക്കുന്ന ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാകുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഈയൊരു സാഹചര്യത്തിൽ ഇരുവരും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് പ്രേക്ഷകർക്കും തോന്നിത്തുടങ്ങിയിരുന്നു. അതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ശ്രീനിവാസൻ രംഗത്തെത്തിയതും. ശ്രീനിവാസൻ്റെ വെളിപ്പെടുത്തൽ എത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും നിരവധി വാദഗതികളാണ് ഉയരുന്നത്.

മോഹന്‍ലാലിനെക്കുറിച്ച് ശ്രീനിവാസൻ നടത്തിയ പരാമര്‍ശങ്ങള്‍ വിഷമമുണ്ടാക്കിയതായി പറയുകയാണ് നടന്‍ സിദ്ദീഖ്. ശ്രീനിവാസന്‍ അങ്ങനെ പറയരുതായിരുന്നുവെന്നും ഇതൊരു പ്രശ്‌നമാക്കാന്‍ മോഹന്‍ലാലും ആഗ്രഹിക്കുന്നില്ലെന്നും സിദ്ദിഖ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related