Pullu movie | മനുഷ്യന്റെ പ്രകൃതി ചൂഷണത്തിനെതിരെ ‘പുള്ള്’; ഗൗരവമേറിയ വിഷയം ചർച്ച ചെയ്യുന്ന ചിത്രം തിയേറ്ററിലേക്ക്


ഫസ്റ്റ് ക്ലാപ്പിന്റെ ബാനറിൽ നവാഗതരായ പ്രവീൺ കേളിക്കോടൻ, റിയാസ് റാസ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത പുള്ള് ഓഗസ്റ്റ് നാലിന് തിയേറ്ററുകളിലെത്തും. കാലാവസ്ഥാ വ്യതിയാനമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗൗരവമേറിയ ഈ വിഷയം ചർച്ച ചെയ്യുന്ന അപൂർവ്വം ചിത്രങ്ങളിലൊന്നാണ് പുള്ള്. മുതിർന്ന സംവിധായകൻ ഷാജൂൺ കാര്യാൽ നേതൃത്വം നൽകുന്ന സിനിമ – സാംസ്കാരിക കൂട്ടായ്മയായ ഫസ്റ്റ് ക്ലാപ്പാണ് വ്യത്യസ്ഥമായ ഈ ചിത്രത്തിന് പിന്നിൽ.

ഫസ്റ്റ് ക്ലാപ്പിലൂടെ സിനിമാ പരിശീലനം നടത്തിവരുന്ന ഒരു കൂട്ടം കലാകാരൻമാർ പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയ പുള്ള് നിരവധി ദേശീയ, അന്തർദേശീയ ചലച്ചിത്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും, നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഫസ്റ്റ് ക്ലാപ്പിന്റെ പരിശീലന ക്യാമ്പുകളിൽ മികവ് തെളിയിച്ച കലാകാരൻമാർ മാത്രമാണ് ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചിരിക്കുന്നത്.

വടക്കൻ കേരളത്തിലെ അനുഷ്ഠാന കലാരൂപമായ തെയ്യവും, കാലാവസ്ഥ മാറുന്നതിനനുസരിച്ച് ആ ഗ്രാമത്തിലെത്താറുള്ള പുള്ള് എന്ന ദേശാടന പക്ഷിയുമാണ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രങ്ങൾ. മുന്നൂറോളം വരുന്ന ഫസ്റ്റ് ക്ലാപ്പ് അംഗങ്ങൾ പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളുപയോഗിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തകയായ ഷബിതയുടെ കഥക്ക് ഷബിത, വിധു ശങ്കർ, വിജീഷ് ഉണ്ണി, ശാന്തകുമാർ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു. ഛായാഗ്രാഹണം- അജി വാവച്ചൻ.

Also read: സായ് കുമാറും ബിന്ദു പണിക്കരും ഒന്നിച്ചഭിനയിക്കുന്ന ചിത്രം; ‘അനക്ക് എന്തിന്റെ കേടാ’ തിയേറ്ററിൽ റിലീസ് ചെയ്യുന്ന തിയതി

റീന മരിയ, സന്തോഷ് സരസ്, ധനിൽ കൃഷ്ണ, ജയപ്രകാശ് കുളൂർ, ആനന്ദ് ബാൽ, ലത സതീഷ്, ഹാഷിം കോർമത്ത്, സതീഷ് അമ്പാടി, ജൗഹർ കാനേഷ്, വിനീഷ് നമ്പ്യാർ, ജിത്തു മാങ്കാവ്, സുധി കൃഷ്ണൻ, ശ്രീരാജ്, ബേബി അപർണ ജഗത്, ഗംഗ ശേഖർ, ശിവാനന്ദൻ ആലിയോട്ട്, ജസ്റ്റിൻ തച്ചിൽ, രേവതി, വിമൽ ഫസ്റ്റ് ക്ലാപ്പ്, ഇന്ദിര, കുട്ടിമാളു ബാലുശ്ശേരി, ലിജി ജോയ് സാറാമ്മ, ആരതി നായർ, വാസുദേവൻ കൊല്ലയിൽ, മൂർക്കനാട് പീതാംബരൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

എഡിറ്റിംഗ്- സുമേഷ് Bwt, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് ജയപ്രകാശൻ, സംഗീതം- രാജേഷ് ബാബു & ഷിജിത് ശിവൻ, ഗാനരചന- രേണുക ലാൽ, ശ്രീജിത് രാജേന്ദ്രൻ, Dr. ജെറ്റീഷ് ശിവദാസ്, നന്ദിനി രാജീവ്, ആലാപനം- പ്രയാൺ പവിത്രൻ, രസിക രാജൻ, പ്രേമി രാംദാസ്, സുമ സ്റ്റാലിൻ, പ്രിയ ബിനോയ്, ലിജേഷ് ഗോപാൽ, ആർട്ട്- ജയലാൽ മങ്ങാട്, കോസ്റ്റ്യൂം ഡിസൈനർ- രശ്മി ഷാജൂൺ, മേക്കപ്പ്- പ്രബീഷ് കാലിക്കറ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രമോദ് കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ- ജുനൈറ്റ് അലക്സ് ജോർഡി, സ്റ്റിൽസ്- പ്രയാൺ പവിത്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനീഷ് നമ്പ്യാർ, ഫിനാൻസ് കൺട്രോളർ- അഭിജിത് രാജൻ, പി.ആർ.ഒ.- സുജീഷ് കുന്നുമ്മക്കര, പബ്ലിസിറ്റി ഡിസൈൻ- ബിനോയ് വിജയ്, ഓഡിയോഗ്രാഫി- ഹരിരാഗ് എം. വാര്യർ, കളറിസ്റ്റ്- ഹരി ജി. നായർ, സൗണ്ട് ഡിസൈൻ- അരുൺ വർമ്മ, VFX- ലവൻ & കുശൻ, ജിമ്മി ജിബ്- മിന്നൽ രാജ്, വിതരണം- ലീഡ്സ് & ഡീൽസ് ഇന്ററാക്ടീവ് ടെക്നോളജീസ്.