3
March, 2026

A News 365Times Venture

3
Tuesday
March, 2026

A News 365Times Venture

Zinda Banda | നാല് ദിവസം കൊണ്ട് അഞ്ച് കോടിയോളം വ്യൂസ് നേടി ജവാനിലെ ഷാരൂഖ് ഖാന്റെ ‘സിന്ദാ ബന്ദാ’ ഗാനം

Date:


2023ൽ യുട്യൂബിൽ ഏറ്റവും വലിയ ഹിറ്റ്‌ സോങ് ആയി മാറിയിരിക്കുകയാണ് ജവാൻ സിനിമയിലെ ഷാരൂഖ് ഖാന്റെ സിന്ദാ ബന്ദാ ഗാനം.15 കോടി ബജറ്റിൽ 1000-ത്തിലധികം നർത്തകർക്കൊപ്പം അഞ്ച് ദിവസങ്ങളിലായി ചിത്രീകരിച്ച ജവാന്റെ ആദ്യ ഗാനം ഹിന്ദി, തമിഴ്, തെലുഗ് എന്നീ ഭാഷകളിലാണ് പുറത്തിറങ്ങിയത്. അഞ്ച് ദിവസം തികയും മുൻപ് തന്നെ അഞ്ച് കോടിയോളം വ്യൂസ് നേടിക്കഴിഞ്ഞു ഈ ഗാനം.

അനിരുധിന്റെ ആദ്യ ഹിന്ദി ഗാനത്തിന് ചുവടുകൾ ഒരുക്കിയിരിക്കുന്നത് തെന്നിന്ത്യയിലെ പ്രശസ്ത കൊറിയോ ഗ്രാഫർ ശോഭി പോൾ രാജ് എന്ന ഷോഭി മാസ്റ്റർ ആണ്.
തല്ലുമാലയിലെ നൃത്ത സംവിധാനത്തിന് ഈ വർഷത്തെ സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കിയത് ഷോഭി മാസ്റ്റർ ആണ്.

ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ, മധുരൈ, മുംബൈ തുടങ്ങി ഇന്ത്യൻ നഗരങ്ങളിലുടനീളമുള്ള 1000-ലധികം നർത്തകരെ ഉൾപ്പെടുത്തി അഞ്ച് ദിവസങ്ങളിലായി ചെന്നൈയിൽ ചിത്രീകരിച്ച സിന്ദാ ബന്ദാ എന്ന ഒരു സെലിബ്രേഷൻ മൂഡ് ഉള്ള ഗാനം ഇതിനോടകം ഹിറ്റ്‌ ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.

Also read: Jawan | തകർത്ത് വാരി ഡാൻസ് ചെയ്യാൻ ജവാനിലെ ‘സിന്ദാ ബന്ദാ’യുമായി ഷാരൂഖ് ഖാൻ

അനിരുദിന്റെ പാട്ടിനൊത്തുള്ള srk യുടെ ഡാൻസ് നാഷണൽ സെൻസഷൻ ആയിരിക്കുകയാണ്. ഗാനത്തിൽ srk യോടൊപ്പം തകർത്താടുന്ന പ്രിയമണിയെയും, സന്യാ മൽഹോത്രയേയും കാണാം.

‘ isDesktop=”true” id=”617688″ youtubeid=”AQEc4BwX6dk” category=”film”>

വിജയചിത്രങ്ങളുടെ ഒരു പരമ്പരതന്നെ സൗത്ത് ഫിലിം ഇൻഡസ്ട്രിയൽ നൽകിയിട്ടുള്ള ആറ്റ്‌ലി യുടെ ആദ്യ ഹിന്ദി ചിത്രം ആണ് ‘ജവാൻ.’ ഷാരൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നതോടൊപ്പം ദീപിക പദുകോൺ,സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ,ലഹർ ഖാൻ, ആലിയ ഖുറേഷി,റിധി ഡോഗ്ര,സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

സെപ്റ്റംബർ 7 ന് റെഡ് ചില്ലിസിന്റെ ബാനറിൽ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഗൗരിഖാൻ ജവാൻ തീയേറ്ററിൽ എത്തിക്കും.

Summary: The brand new upbeat song from Shah Rukh Khan movie Jawan has clocked close to 5 crore views in less than five days

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പോരാട്ടം യു.എസിന്റെ പൈശാചികതയോട്; ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യു.എസുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് ആവര്‍ത്തിച്ച് ഇറാന്‍....