7
March, 2026

A News 365Times Venture

7
Saturday
March, 2026

A News 365Times Venture

‘നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് അവാർഡുകൾ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു’

Date:


കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടതായി സംവിധായകൻ വിനയൻ ആരോപിച്ചിരുന്നു. ജൂറി അംഗങ്ങളുടെ ഫോൺ സംഭാഷണം ഉൾപ്പെടെയുള്ള തെളിവ് സഹിതമാണ് വിനയൻ ആരോപണം ഉന്നയിച്ചത്. വിഷയത്തിൽ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് നമ്മൾ അവാർഡുകൾ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു എന്ന് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

വേലിയെ ചൊല്ലി തർക്കം: അയൽവാസികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടമ്മ അറസ്റ്റിൽ

രഞ്ജിയേട്ടാ…ആരൊക്കെ പ്രകോപിച്ചാലും..നിങ്ങൾ ഒന്നും മിണ്ടരുത്…നമ്മൾ തബ്രാക്കൻമാർ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖികരിക്കാറുള്ളു…ആ കൊല ചിരിയിൽ ഈ രോമങ്ങളൊക്കെ കത്തിയമരും..നിങ്ങൾക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോൾ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി …നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് നമ്മൾ അവാർഡുകൾ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു…

(അതിനിടയിൽ ജൂറിയിൽ രണ്ട് ബുദ്ധിയുള്ളവർ കയറി കൂടി..അതാണി പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം..അതിനുള്ള പണി പിന്നെ)അവസാനം വിജയം നമ്മൾക്കാണെന്ന് നമ്മൾക്കല്ലെ അറിയൂ…ഇതുവല്ലതും ഈ നാലകിട പ്രതിഷേധക്കാരായ അടിയാളൻമാർക്ക് അറിയുമോ…

മലേറിയ, ഡെങ്കിപ്പനി എന്നിവയിൽ നിന്ന് നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള 5 എളുപ്പവഴികൾ ഇവയാണ്

അടുത്ത തിരഞ്ഞെടുപ്പിൽ കോഴിക്കോട് രണ്ടിൽ നിന്ന് ജയിച്ച് വീണ്ടും ഇടതുപക്ഷം വന്നാൽ സാസംകാരിക മന്ത്രിയാവാനുള്ള സ്ഥാനാർത്ഥിയാണെന്ന് ഇവറ്റകൾക്ക് അറിയില്ലല്ലോ…സജിചെറിയാനോടൊന്നും ഇപ്പോൾ ഇത് പറയണ്ട…ഈഗോ വരും…അഥവാ ഇടതുപക്ഷം വന്നില്ലെങ്കിൽ സുഖമില്ലാന്ന് പറഞ്ഞ് ലീവ് എടുത്താ മതി…വിപ്ലവാശംസകൾ..

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related