30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

സിദ്ധിഖിന്‍റെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താവാത്ത വിടവ്; മുഖ്യമന്ത്രി പിണറായി വിജയന്‍

Date:


തിരുവനന്തപുരം:  അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ധിഖിന്‍റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ നർമ്മ മധുരമായ ശൈലിയിൽ അവതരിപ്പിക്കുന്നതിൽ സിദ്ധിഖ് ശ്രദ്ധേയമായ മികവ് പുലർത്തിയിരുന്നതായി മുഖ്യമന്ത്രി അനുസ്മരിച്ചു.

മികച്ച തിരകഥാകൃത്തും സംവിധായകനുമായിരുന്നു സിദ്ധിഖ്. അദ്ദേഹവും ലാലും ചേർന്ന് ഒരുക്കിയ പല സിനിമകളിലെ മുഹൂർത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സിൽ പതിറ്റാണ്ടുകൾക്ക് ശേഷവും മായാതെ നിൽക്കുന്നത് തന്നെ അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്.

Siddique | സംവിധായകന്‍ സിദ്ധിഖ് അന്തരിച്ചു

റാംജി റാവു സ്പീക്കിങ്ങ്, ഇൻ ഹരിഹർ ന​ഗർ, ​ഗോഡ്ഫാദർ തുടങ്ങിയ ഇവരുടെ ചലച്ചിത്രങ്ങൾ വ്യത്യസ്ത തലമുറകൾക്ക് സ്വീകാര്യമായിരുന്നു. മലയാള ഭാഷക്കപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചലച്ചിത്ര രം​ഗത്തിന് സംഭാവന നൽകാൻ സിദ്ധിഖിന് സാധിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികൾക്കാകെയും നികത്താനാവാത്തതാണ് സിദ്ധിഖിന്റെ വിയോ​ഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Siddique | കലാഭവനിൽ ലാലിന് കൂട്ടുപോയ സിദ്ധിഖ്; ആബേലച്ചനുമായുള്ള കൂടിക്കാഴ്ചയിൽ മാറിമറിഞ്ഞ കലാജീവിതം

കരൾ രോഗബാധയെ (non alcoholic liver cirrhosis) തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ദിഖ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയും രാത്രി ഒമ്പത് മണിയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരി ക്കുകയായിരുന്നു. സംവിധായകന്‍ ലാല്‍, ബി. ഉണ്ണികൃഷ്ണന്‍ എന്നിവരാണ് സിദ്ധിഖിന്‍റെ വിയോഗം ഔദ്യോഗികമായി പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related