ചെന്നൈ: നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തിയ ‘ജയിലർ’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ബോക്‌സ് ഓഫീസിൽ ഗംഭീര കളക്ഷനാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ ജയിലറിന് രണ്ടാം ഭാഗം ആലോചിക്കുന്നുണ്ടെന്ന് സംവിധായകൻ നെൽസൺ വ്യക്തമാക്കിയത് ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്.
‘ജയിലറി’ന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ചിത്രത്തിന്റെ സംവിധായകൻ നെൽസൺ സൂചിപ്പിച്ചതായി ട്രേഡ് അനലിസ്റ്റ് മനോബാലയാണ് വ്യക്തമാക്കിയിട്ടുള്ളത്.
മാസപ്പടി വിവാദം കോൺഗ്രസും സിപിഎമ്മും പുതുപ്പള്ളിയിൽ ചർച്ചയാക്കാൻ പോകുന്നില്ല: കെ സുരേന്ദ്രൻ
‘ജയിലർ’ രണ്ടാം ഭാഗമെടുക്കാൻ ആലോചിക്കുന്നുണ്ട്. ‘ബീസ്റ്റ് ‘, ‘ഡോക്ടർ’, ‘കൊലമാവ് കോകില’ എന്നീ സിനിമകൾക്കും ഞാൻ തുടർച്ചകൾ ആലോചിക്കുന്നുണ്ട്. വിജയ്‌യെയും രജനികാന്തിനെയും ഒരു ചിത്രത്തിൽ ഒന്നിപ്പിക്കുക എന്ന സ്വപ്‌നം കാണാറുണ്ട്,’ സംവിധായകൻ നെൽസൺ പറഞ്ഞതായി മനോബാല സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.