തെന്നിന്ത്യന്‍ സിനിമലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ്-വിജയ് ചിത്രം ലിയോയുടെ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവര്‍ത്തകര്‍. വിജയ്ക്കൊപ്പം വന്‍ താരനിര അണിനിരക്കുന്ന സിനിമയിലെ ആക്ഷന്‍ കിങ് അര്‍ജുന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗ്ലീംസ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ലിയോ ടീം വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മലയാളി താരം ബാബു ആന്‍റണിയും ഗ്ലിംസ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഹറോൾഡ് ദാസ് എന്ന കഥാപാത്രമായാണ് ആക്ഷന്‍ കിങ് അര്‍ജുന്‍ ലിയോയിലെത്തുന്നത്. എതിരാളികളെ നിഷ്കരുണം നേരിടുന്ന ക്രൂരനായ പ്രതിനായകനായാണ് അര്‍ജുനെ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ പ്രധാന വില്ലനായ ബോളിവുഡ് താരം സഞ്ജയ് ദത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവന്ന വീഡിയോയില്‍ നിന്ന് സഞ്ജയ് ദത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര് ആന്‍റണി ദാസ് ആണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോയില്‍ നിന്ന് അര്‍ജുനും സഞ്ജയ് ദത്തും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം പറഞ്ഞുവെക്കുകയാണ് സംവിധായകന്‍ ലോകേഷ്.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ലിയോയുടെ വരവിനായി കാത്തിരിക്കുന്ന സിനിമാസ്വാദകർ ആവേശത്തോടെ ഏറ്റെടുക്കുകയാണ് ഓരോ അപ്ഡേറ്റും. കേരളത്തിൽ ഇതുവരെ കാണാത്ത വിധമുള്ള ഗ്രാന്‍ഡ് തിയേറ്റർ റിലീസും പ്രൊമോഷൻ പരിപാടികളുമാണ് ഒക്ടോബർ 19ന് റിലീസാകുന്ന ലിയോക്കായി ഒരുങ്ങുന്നത്.
‘നിങ്ങൾക്കും എന്നോട് ദേഷ്യമാണോ’? തന്റെ ചോദ്യത്തിന് വിജയ്‌യുടെ മറപടി കേട്ട് ഞെട്ടി നെല്‍സണ്‍
തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്. 65 ദിവസങ്ങൾ കഴിഞ്ഞാൽ തിയേറ്ററുകളിലെത്തുന്ന ലിയോ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നതു ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജയിലറിന്റെ വിജയത്തിന് ശേഷം ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ്. പിആർഓ : പ്രതീഷ് ശേഖർ.