മലയാള സിനിമയില്‍ വിലക്കും എന്ന് പറയുന്നവരുടെ അടുക്കളയില്‍ അല്ലല്ലോ മലയാള സിനിമ ഉണ്ടാക്കുന്നത്: ശ്രീനാഥ്‌ ഭാസി


മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി താന്‍ മാത്രമാണോ എന്ന് ശ്രീനാഥ് ഭാസി. പണം തരാതെ തന്നെ പറ്റിച്ചവരോടാണ് താന്‍ മോശമായി പെരുമാറിയതെന്ന് ശ്രീനാഥ ഭാസി പറഞ്ഞു.  തന്നെ മലയാള സിനിമയില്‍ വിലക്കും എന്ന് പറയുന്നവരുടെ അടുക്കളയില്‍ അല്ലല്ലോ മലയാള സിനിമ ഉണ്ടാക്കുന്നതെന്നും ജോലിയുടെ കൂലി തരാതെ പറ്റിക്കുന്നവരെ പൂമാലയിട്ട് സ്വീകരിക്കാന്‍ കഴിയുമോ? എന്നും ശ്രീനാഥ്‌ ഭാസി ചോദിക്കുന്നു.

read also: പുരുഷന്മാരുടെ പൊതുവായ ലൈംഗിക അരക്ഷിതാവസ്ഥകൾ ഇവയാണ്: മനസിലാക്കാം

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘തനിക്കെതിരെ ലഹരി ആരോപണങ്ങള്‍ ഉയര്‍ത്തുന്ന അങ്കിള്‍മാരെല്ലാം വൈകീട്ട് രണ്ടെണ്ണം അടിച്ച് വട്ടമേശസമ്മേളനം നടത്തുന്നവരാണെന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ കഴിക്കുന്ന മദ്യം ലഹരിയല്ലേ? മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ശ്രീനാഥ് ഭാസി മാത്രമാണോ? ഇവരെന്തു കൊണ്ടാണ് ലഹരി ഉപയോഗിക്കുന്ന എല്ലാവരെപ്പറ്റിയും പറയാത്തത്? താന്‍ മോശമായി പെരുമാറി എന്ന് പറയുന്നവര്‍ തന്നെ പറ്റിച്ചവരാണ്. പണം തരാതെ പറ്റിച്ചു കടന്നു കളഞ്ഞവരെ നേരില്‍ക്കണ്ടപ്പോഴാണ്. ജോലിയുടെ കൂലി തരാതെ പറ്റിക്കുന്നവരെ പൂമാലയിട്ട് സ്വീകരിക്കാന്‍ കഴിയുമോ? പറ്റിച്ചവരോട് നിങ്ങള്‍ എങ്ങനെയാണ് പെരുമാറുക. അത്രയേ താനും ചെയ്തുള്ളൂ. അഭിനയിക്കുന്നത് സിനിമയില്‍ മാത്രമാണ്. അതിനപ്പുറത്ത് സാധാരണ മനുഷ്യനാണ് താന്‍. അത്തരമൊരാളുടെ ദേഷ്യവും വിയോജിപ്പും പ്രതിഷേധവുമെല്ലാം പ്രതീക്ഷിക്കണം. അത്രയ്ക്ക് വിഷമമുണ്ട്. ഒരുപാട് പറ്റിക്കപ്പെട്ടിട്ടുണ്ട്.

തന്നെ മലയാള സിനിമയില്‍ വിലക്കും എന്ന് പറയുന്നവരുടെ അടുക്കളയില്‍ അല്ലല്ലോ മലയാള സിനിമ ഉണ്ടാക്കുന്നത്. ചിലരെ കുറിച്ച് എന്തെങ്കിലും പറയാം എന്ന രീതിയാണ്. ഏത് ആരോപണത്തിനൊപ്പവും ലഹരി എന്ന് ചേര്‍ക്കാമെന്നാണ് ധാരണയാണ് ചിലര്‍ക്ക് ‘ – ശ്രീനാഥ് ഭാസി വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.