31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

22 വർഷത്തിനു ശേഷം അതേ നായകനും നായികയും വീണ്ടും; ഒറ്റദിവസത്തിൽ 57 കോടി നേട്ടവുമായി ഗദര്‍ 2

Date:


സണ്ണി ഡിയോള്‍ (Sunny Deol) – അമീഷ പട്ടേല്‍ (Ameesh Patel) എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായ ഗദര്‍ 2 ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നതായി റിപ്പോര്‍ട്ട്. ആഗസ്റ്റ് 15 ന് ചിത്രം നേടിയത് 57 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അനില്‍ ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തത്. ആഗസ്റ്റ് 11നാണ് ചിത്രം തിയേറ്ററിലെത്തിയത്. അക്ഷയ് കുമാറിന്റെ ഒഎംജി 2ന്റെ റീലിസിനൊപ്പമായിരുന്നു ഗദറും തിയേറ്ററിലെത്തിയത്.

ഗദര്‍ 2ന്റെ മാറ്റിനി – ഇവനിംഗ് ഷോകള്‍ ഹൗസ് ഫുള്‍ ആണെന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള പ്രതികരണം. ഹിന്ദി സിനിമാ ചരിത്രത്തില്‍ തിങ്കളാഴ്ച ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് ഗദര്‍ 2. റിലീസ് ചെയ്ത് ഇതിനകം തന്നെ 134 കോടി കളക്ഷന്‍ നേടിയ ചിത്രം നാലാം ദിവസം 39 കോടിയിലധികം കളക്ഷനാണ് സ്വന്തമാക്കിയത്. രജനീകാന്ത് ചിത്രം ജയിലറിനെയും കടത്തിവെട്ടി ഗദര്‍ 2 മുന്നേറുകയാണ്. ജയിലര്‍ തിങ്കളാഴ്ച നേടിയത് 28 കോടി കളക്ഷനാണ്.

1971 ലെ ഇന്ത്യ-പാക് യുദ്ധപശ്ചാത്തലത്തിലൊരുക്കിയ ചിത്രമാണ് ഗദര്‍ 2. താരാസിംഗ് (സണ്ണി ഡിയോള്‍)- സക്കീന (അമീഷ പട്ടേല്‍) ദമ്പതികളുടെ ജീവിതമാണ് ചിത്രം കാണിക്കുന്നത്. ഇവരുടെ മകനായ ചരണ്‍ജിത്ത് സിംഗ് (2001ല്‍ പുറത്തിറങ്ങിയ ഗദറില്‍ മകനായി എത്തിയതും ഇദ്ദേഹമാണ്) ഇപ്പോള്‍ വളര്‍ന്നു വലുതായിരിക്കുന്നു.

സമാധാനപരമായി മുന്നോട്ടുപോകുകയായിരുന്ന ഇവരുടെ കുടുംബത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. താരാസിംഗ്-സക്കീന ദമ്പതികളുടെ മകനായ ചരണ്‍ ജീത്ത് സിംഗ് പാകിസ്ഥാനിലെത്തുന്നതോടെ ഇവരുടെ ജീവിതം മാറിമറിയുന്നു. ചരണ്‍ ജീത്ത് സിംഗിനെ രക്ഷിക്കാനായി താരാസിംഗ് (സണ്ണി ഡിയോള്‍) പാകിസ്ഥാനിലേക്ക് പോകുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

മെട്രോ നഗരങ്ങളിലെ തിയേറ്ററുകളില്‍ ഹൗസ് ഫുള്‍ ആയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അഡ്വാന്‍സ് ബുക്കിംഗിന്റെ കാര്യത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ബോളിവുഡിലെ പ്രമുഖ താരങ്ങളും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാനും രംഗത്തെത്തിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Summary: Sunny Deol, Ameesh Patel movie Gadar 2 is minting millions at the box office. The plot is set against the backdrop of the 1971 Indo-Pak war

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related