30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

എന്നെ കളിയാക്കിക്കൊണ്ടിരുന്ന പലരും ഇപ്പോൾ എന്റെ ഡേറ്റിനു വേണ്ടി നടക്കുന്നുണ്ട്: ദുൽഖർ സൽമാൻ (വീഡിയോ)

Date:


ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത ഓണച്ചിത്രമായി റിലീസിനൊരുങ്ങുകയാണ്. ഐശ്വര്യ ലക്ഷ്മി ആണ് നായിക. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് ദുൽഖറും സംഘവും ഇപ്പോൾ. കൊത്തയിലെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ എല്ലാ കഥാപാത്രങ്ങൾക്കും നിർണായകമായ പങ്കുണ്ടെന്ന് താരം പറയുന്നു. തന്നേയും തന്റെ സിനിമകളെയും കളിയാക്കിക്കൊണ്ടിരുന്ന പലരും ഇപ്പോൾ തന്റെ ഡേറ്റിനു വേണ്ടി നടക്കുന്നുണ്ട് എന്നും ദുൽഖർ പ്രൊമോഷൻ വേളയിൽ പറഞ്ഞു.

അതേസമയം, ചിത്രത്തിൻ്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടെ അതിവേഗത്തിലാണ് ടിക്കറ്റുകൾ വിറ്റഴിയുന്നത്. ഇനിയും പലയിടത്തും ബുക്കിംഗ് തുറക്കാൻ ഉണ്ടെങ്കിലും, ആരംഭിച്ച ഇടങ്ങളിൽ മികച്ച പ്രതികരണം ലഭിച്ചുവരുന്നു. മാസ്സും ക്ലാസ്സും ഒത്തിണങ്ങിയ കൾട്ട് ക്ലാസ്സിക് ചിത്രമായിട്ടാണ് കിംഗ് ഓഫ് കൊത്ത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഓണക്കാലത്ത് ബോക്സോഫീസിലും ആഘോഷങ്ങളുടെ നിറവ് തീർക്കുവാൻ തന്നെയാണ് കിംഗ് ഓഫ് കൊത്തയുടെ വരവ്. ചിത്രത്തിന് 50 കോടിയാണ് നിര്‍മാണ ചെലവ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. പത്ത് കോടി പരസ്യത്തിനും, 40 കോടി നിര്‍മാണ ചെലവുമാണ്. നായികയായ ഐശ്വര്യ ലക്ഷ്മി പ്രതിഫലമായി വാങ്ങിയത് 70 ലക്ഷത്തിനും ഒരു കോടിക്കും ഇടയിലാണ്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

‘മികച്ച തിയേറ്റർ അനുഭവം നൽകുന്ന സിനിമകൾ ഉണ്ടായാൽ മാത്രമേ കാണികളെ തിയേറ്ററിലേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളു. തിയേറ്റർ വിജയ ചിത്രങ്ങൾ അതിന് ഉദാഹരണമാണ്. തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കണമെങ്കിൽ മികച്ച തിയേറ്റർ അനുഭവങ്ങൾ നൽകുന്ന സിനിമകളുണ്ടാകണം. അവർ ചെലവഴിക്കുന്ന പണത്തിന് മൂല്യമുണ്ടാകണം. പ്രേക്ഷകർക്ക് വലിയ സ്കെയിൽ ചിത്രങ്ങളോടാണ് താൽപര്യം. മലയാള സിനിമ കൂടുതൽ ബജറ്റ് ഫോക്കസ്ഡ് ആയ സിനിമകൾ ചെയ്യുന്നതും അതുകൊണ്ടാണെന്ന് എന്ന് ഞാൻ കരുതുന്നു. വലിയ സിനിമകളെ കുറിച്ച് ഞങ്ങൾ ആശങ്കപ്പെടാറുണ്ടായിരുന്നു, എന്നാൽ ലോക്ക്ഡൗണും പ്രേക്ഷകരുടെ കാഴ്ച്ചപ്പാടും അത് മാറ്റി. അതുകൊണ്ട് ഇപ്പോൾ കൂടുതൽ പണം മുടക്കാനുള്ള ധൈര്യം ഞങ്ങൾക്കുണ്ട്,’ നടൻ പറയുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related