31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

Juliana | വിവാദ ചിത്രം ‘ശ്രീദേവി ബംഗ്ളാവിന്റെ’ സംവിധായകൻ പ്രശാന്ത് മാമ്പുള്ളിയുടെ സര്‍വൈവല്‍ ത്രില്ലര്‍; ജൂലിയാന ട്രെയ്‌ലർ

Date:


ലോകസിനിമയില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത വിധത്തിലുള്ള ‘സര്‍വൈവല്‍ ത്രില്ലര്‍’ എന്ന അവകാശവാദവുമായി മലയാളി സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി. ‘ജൂലിയാന’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ദിലീപ് തന്റെ പുതിയ ചിത്രമായ ‘വോയിസ് ഓഫ് സത്യനാഥ’ന്റെ വിജയാഘോഷവേദിയില്‍വെച്ച് പുറത്തുവിട്ടു. അതേസമയം, ഓണ്‍ലൈനില്‍ ട്രെയ്‌ലർ പുറത്തുവിട്ടത് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ സൂപ്പര്‍ താരം പൃഥ്വിരാജാണ്.

മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്. പെന്‍ & പേപ്പര്‍ ക്രിയേഷന്‍സും ബാദുഷ ഫിലിംസും ചേര്‍ന്നു നിര്‍മ്മിക്കുന്ന ‘ജൂലിയാന’യുടെ സഹ നിര്‍മ്മാണ കമ്പനി കോമ്പാറ ഫിലിംസാണ്.

ഒരു അപായ സാഹചര്യത്തില്‍ പെട്ടുപോവുന്ന കേന്ദ്രകഥാപാത്രം അവിടന്നു രക്ഷപ്പെടാനായി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

‘ isDesktop=”true” id=”620668″ youtubeid=”mw0O1c0EXUg” category=”film”>

“ഒരേയൊരു കഥാപാത്രം മാത്രമുള്ള ചിത്രമാണെന്നതിലുപരി ചിത്രത്തിലുടനീളം കേന്ദ്രകഥാപാത്രത്തിന്റെ മുഖം കാണിക്കുന്നില്ല എന്നതാണ് ‘ജൂലിയാന’യെ ലോകത്തെതന്നെ ഇത്തരത്തിലുള്ള ആദ്യ ചിത്രമായി മാറ്റുന്നത്. കൂടാതെ ലോകത്തെ ആദ്യ സംഭാഷണരഹിതമായ സര്‍വൈവല്‍ മൂവിയുമാണ്‌ ‘ജൂലിയാന’,” എന്ന് അണിയറപ്രവർത്തകർ. സ്നേഹവും പ്രതീക്ഷയും പേറുന്ന ‘ജൂലിയാന’യിലൂടെ സംവിധായകനും സംഘവും ഒരുക്കുന്നത് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ചിത്രം ആസ്വദിക്കാനുള്ള അവസരമാണ്. കഥാപാത്രത്തിന്റെ ശരീരഭാഷയിലൂടെയും ഫ്രെയിമുകളിലൂടെയും കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷവും ശ്രമങ്ങളും പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാവും.

ചിത്രത്തിന്റെ രചന, സംവിധാനം: പ്രശാന്ത് മാമ്പുള്ളി, നിർമ്മാണം: ഷിനോയ് മാത്യു, ബാദുഷ എൻ എം, സഹനിർമ്മാതാവ്: ഗിരീഷ് കോമ്പാറ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നീതു ഷിനോയ്, മഞ്ജു ബാദുഷ, ഛായാഗ്രഹണം: സുധീർ സുരേന്ദ്രൻ, ചീഫ് സപ്പോര്‍ട്ടീവ് പ്രൊഡ്യൂസേഴ്സ്: ജിബിൻ ജോസഫ് കളരിക്കപറമ്പിൽ, ഷിബു മാത്യു, പ്രോജക്ട് ഡിസൈനർ: പ്രിയദർശിനി പിഎം, സംഗീതം: എബിൻ പള്ളിച്ചൻ, എഡിറ്റർ: സാഗർ ദാസ്, കല: ബിനോയ് തലക്കുളത്തൂർ, സൗണ്ട് ഡിസൈൻ: ജുബിൻ എ ബി, മിക്സിംഗ്: വിനോദ് പി എസ്, ഡിഐ: ലിജു പ്രഭാകർ, VFX: ലൈവ് ആക്ഷൻ സ്റ്റുഡിയോസ്, വസ്ത്രങ്ങൾ: ശരണ്യ ജീബു, പ്രൊഡക്ഷൻ കൺട്രോളർ: ജിബു ഗോപാൽ, മേക്കപ്പ്: അനീഷ്, അക്ഷയ അജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ് എസ് നായർ, ലൈൻ പ്രൊഡ്യൂസേഴ്സ്: മഞ്ജു കൊരുത്ത് (കാനഡ), റോഷിത് ലാല്‍, സ്റ്റിൽസ്: അനിജ ജലൻ, പോസ്റ്റർ ഡിസൈൻ: വില്യംസ് ലോയൽ, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related