സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു; സൂചന നല്‍കി താരം



സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു. സാമന്ത തന്നെയാണ് ഇതിനെ കുറിച്ചുള്ള സൂചനകള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നാഗചൈതന്യയുടെ പേരില്‍ ‘ചായ്’ എന്നൊരു ടാറ്റൂ സാമന്ത ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ പങ്കുവച്ച ചിത്രങ്ങളില്‍ അത് അപ്രത്യക്ഷമായിരുന്നു. ഇതോടെ താരം ടാറ്റൂ നീക്കം ചെയ്തുവെന്ന വാര്‍ത്തകളും എത്തിയിരുന്നു.

എന്നാല്‍, ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് നടി ഇപ്പോൾ. ഒരിടയ്ക്ക് ‘അപ്രത്യക്ഷ’മായ ഈ ടാറ്റൂ വീണ്ടും ‘പ്രത്യക്ഷ’പ്പെട്ടിരിക്കുകയാണ്. സാമന്ത പങ്കുവച്ച പുതിയ പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വാരിയെല്ലിന്റെ ഭാഗത്തായുള്ള ചായ് എന്ന ടാറ്റൂ കാണിച്ചു കൊണ്ടുള്ള ചിത്രമാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ആര്‍ക്കൈവ് ചെയ്ത വിവാഹചിത്രങ്ങള്‍ സാമന്ത വീണ്ടും പങ്കുവച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. 2017ല്‍ വിവാഹിതരായ ഇരുവരും 2021ല്‍ ആണ് വേര്‍പിരിഞ്ഞത്. വേര്‍പിരിയലിന് ശേഷം കടുത്ത സൈബര്‍ അറ്റാക്ക് സാമന്തയ്‌ക്കെതിരെ എത്തിയിരുന്നു. മാത്രമല്ല താരത്തെ മയോസൈറ്റിസ് എന്ന രോഗവും പിടികൂടിയിരുന്നു. ഇരുവരും ഒന്നിക്കുന്നുവെന്ന കണ്ടെത്തലിലാണ് ആരാധകർ.