ഡീപ് ഫെയ്ക്കിൽ കുരുങ്ങി കത്രീനയും: വ്യാജ ചിത്രം പ്രചരിക്കുന്നത് ‘ടൈഗർ 3’യിൽ നിന്നുള്ള രംഗമെന്ന പേരിൽ
ഡൽഹി: നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഡീപ് ഫെയ്ക് വീഡിയോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ബോളിവുഡ് താരം കത്രീന കൈഫിന്റേതെന്ന പേരിൽ മറ്റൊരു ഡീപ് ഫെയ്ക് ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കത്രീന കൈഫ് നായികയായെത്തുന്ന ‘ടൈഗർ 3’ലെ ‘ടവൽ രംഗം എന്ന പേരിലാണ് വ്യാജ ചിത്രം പ്രചരിക്കുന്നത്. എഐ ഉപയോഗിച്ച് വ്യാജമായി നിർമ്മിച്ച ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്.
കത്രീന കൈഫ് ഒരു ടവൽ ധരിച്ച് ഹോളിവുഡ് താരവുമായി നടത്തുന്ന സംഘട്ടനമാണ് സിനിമയിലെ യഥാർഥ രംഗം. രശ്മിക മന്ദാനയുടെ വ്യാജ വീഡിയോയ്ക്ക് പിന്നാലെ കത്രീനയുടെ ഡീപ് ഫെയ്ക് ചിത്രങ്ങളും പ്രചരിച്ചതോടെ, വിഷയത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നിട്ടുള്ളത്.
യാത്രക്കാര്‍ക്കിടയിലേക്ക് ബസ് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു
ഞായറാഴ്ച്ചയാണ് രശ്മികയുടെ മുഖമുള്ള ഡീപ്പ് ഫേക്ക് വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചത്. ഗ്ലാമറസ്സ് വസ്ത്രം ധരിച്ച് ഒരു ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലായിരുന്നു ദൃശ്യങ്ങൾ പ്രചരിച്ചത്. എന്നാൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ സാറാ പട്ടേലിന്റെ മുഖത്തിന് പകരം എഐ ഉപയോഗിച്ച് രശ്മികയുടെ മുഖം ചേർക്കുകയായിരുന്നു എന്ന് പിന്നീട് കണ്ടെത്തി.