‘ഒരു ലിമിറ്റ് വേണ്ടേ… മമ്മൂക്കയ്ക്ക് സുലുവിനെ പേടിയാണ്.. എന്നെ കെട്ടിപ്പിടിക്കാൻ പേടിയാണ്’: അനുഭവം പറഞ്ഞ് സീമ


മലയാള സിനിമയിലെ തന്നെ മികച്ച നടിമാരിൽ ഒരാളാണ് സീമ. ഐ.വി ശശിയുടെ ജീവിതത്തിലെയും സിനിമയിലെയും ശക്തയായ സ്ത്രീയാണ് സീമ. എന്തും തുറന്നു പറയുന്ന പ്രകൃതക്കാരികൂടെയാണ് അവർ. കുറച്ച് നാളുകൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ നടൻ മമ്മൂട്ടിയെ കുറിച്ച് സീമ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒരുമിച്ച് അഭിനയിക്കുമ്പോൾ കെട്ടിപിടിക്കേണ്ട സീനുകൾ വരുമ്പോൾ അത് ചെയ്യാൻ മമ്മൂട്ടി എപ്പോഴും മടി കാണിച്ചിരുന്നുവെന്നാണ് സീമ പറയുന്നത്. ഗായിക റിമി ടോമി അവതാരകയായ ഒന്നും ഒന്നും മൂന്നിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സീമ അനുഭവം പങ്കുവെച്ചത്.

അതിനുള്ള കാരണവും സീമ വെളിപ്പെടുത്തി. ‘ശശിയേട്ടൻ മമ്മൂക്കയോട് തന്നെ എന്നെ കെട്ടിപിടിക്കാൻ പറയാറുണ്ട്. പക്ഷെ മമ്മൂക്ക തയ്യാറാവില്ല. എന്റെ ഭാര്യയാണ് നീ കെട്ടിപിടിക്കൂവെന്ന് ശശിയേട്ടൻ പറഞ്ഞാലും മമ്മൂക്ക ചെയ്യില്ല. അങ്ങനൊരു രീതിയാണ് മമ്മൂക്കയ്ക്ക്. പക്ഷെ ജയനോട് പറയേണ്ട കാര്യമില്ല. അ​​ങ്ങേര് കെട്ടിപിടിച്ചോളും. പക്ഷെ മമ്മൂക്കയ്ക്ക് കുഴപ്പമാണ്. കാരണം ജയന് ഭാര്യ ഇല്ല. മമ്മൂക്കയ്ക്ക് ഭാര്യയുണ്ട്. ഒരു ലിമിറ്റ് വേണ്ടേ… മമ്മൂക്കയ്ക്ക് സുലുവിനെ പേടിയാണ്. പക്ഷെ ജയേട്ടന് ആരെയും പേടിക്കണ്ട’, എന്നാണ് ഷൂട്ടിങ് അനുഭവം പങ്കുവെച്ച് സീമ പറഞ്ഞത്. ​

മഹായാനം, ​ഗാന്ധി ന​ഗർ സെക്കന്റ് സ്ട്രീറ്റ്, അതിരാത്രം തുടങ്ങി ഒട്ടേറെ സിനിമകളിൽ സീമയും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മഹായാനത്തിലെ ഒരു സീൻ അക്കാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു. ആ സീനിനെ ചൊല്ലി ചില അവിവാദങ്ങളും ഉടലെടുത്തിരുന്നു.