നടൻ സുരേഷ് ഗോപിയുടെ കരിയറിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ഭരത് ചന്ദ്രന് ഐപിഎസ്. 1994 ല്‍ ഇറങ്ങിയ കമ്മീഷ്ണര്‍ എന്ന ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസായിരുന്നു. അക്കാലത്തെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്ന ഈ ചിത്രത്തിന്റെ രചന രഞ്ജി പണിക്കറായിരുന്നു.
കമ്മീഷ്ണര്‍ ഇറങ്ങി 11 വര്‍ഷത്തിന് ശേഷം 2005 ല്‍ കമ്മീഷ്ണറിന്റെ രചിതാവ് രഞ്ജി പണിക്കരുടെ സംവിധാനത്തിൽ ഭരത് ചന്ദ്രന് ഐപിഎസ് എന്ന പേരിൽ ഭാഗവുമെത്തി. ചലച്ചിത്ര രംഗത്ത് നിന്നും നീണ്ട ഇടവേള എടുത്ത സുരേഷ് ഗോപിക്ക് വീണ്ടും വന്‍ തിരിച്ചുവരവ് നല്കിയ ചിത്രമായിരുന്നു ഭരത് ചന്ദ്രന് ഐപിഎസ്. തുടര്‍ന്ന് 2012 ല്‍ രഞ്ജി പണിക്കര്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത കിംഗ് ആന്റ് കമ്മീഷ്ണര്‍ എന്ന ചിത്രത്തിൽ ഭരത് ചന്ദ്രന് ഐപിഎസ് എന്ന കഥാപാത്രം വീണ്ടുമെത്തി. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച കമ്മീഷണറുടെ തിരിച്ചു വരവാണ്. അതിന് കാരണമായത് സംവിധായകന് ഷാജി കൈലാസിന്റെ ഒരു പോസ്റ്റാണ്.
READ ALSO: പങ്കാളി ജീവിച്ചിരിപ്പുണ്ടെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടാം വിവാഹത്തിന് അര്‍ഹതയില്ല: വ്യക്തമാക്കി മുഖ്യമന്ത്രി
കമ്മീഷ്ണര്‍ സിനിമയുടെ പഴയ പത്ര പരസ്യം തന്റെ ഇന്‍സ്റ്റഗ്രാമിലിട്ട ഷാജി കൈലാസ് ‘വീ വില്‍ മീറ്റ് എഗെയ്ന്’എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇത് ഭരത് ചന്ദ്രന് ഐപിഎസ് വീണ്ടും എത്തുന്നതിന്റെ സൂചനയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.