Unni Mukundan | സിനിമയുടെ പേരുള്ള ദിവസം തന്നെ പ്രഖ്യാപനം; വരുന്നു, ഉണ്ണി മുകുന്ദന്റെ ‘നവംബർ 9’ – News18 Malayalam


ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവർ ചേർന്നു നിര്‍മ്മിച്ച് പ്രദീപ് എം. നായർ എഴുതി സംവിധാനം ചെയ്യുന്ന ‘നവംബർ 9’ പ്രഖ്യാപിച്ചു.
നാഷണൽ ലീഗൽ സർവീസ് ഡേ, ബെർലിൻ മതിൽ തകർത്ത ദിനം തുടങ്ങിയ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ദിനമാണ് നവംബർ 9.

ഒരു പ്രോസിഡറൽ ത്രില്ലെർ ഗണത്തിൽ പെടുന്ന ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘നവംബര്‍ 9’ എന്ന ചിത്രം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഖദ്ദാഫ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായിരുന്ന പ്രദീപ് എം. നായരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഒരുപാട് നിഗൂഢതകൾ ചേർത്ത ഒരു മോഷൻ പോസ്റ്റർ ആണ് ചിത്രത്തിന്റെ അനൗന്‍സ്‌മെന്റിനു വേണ്ടി പുറത്തിറക്കിയത്.

Also read: Unni Mukundan | ഉണ്ണി മുകുന്ദന്റെ ‘ജയ് ​ഗണേഷ്’ പൂജ കഴിഞ്ഞു; ഷൂട്ടിം​ഗ് നവംബർ 11-ന് ആരംഭിക്കും

കേരള സര്‍ക്കാര്‍ ഫയലില്‍ തുടങ്ങി, സുപ്രീം കോടതി, ഇന്ത്യന്‍ ഭൂപടം, ഗര്‍ഭസ്ഥ ശിശു, ബാബറി മസ്ജിദില്‍ അവസാനിക്കുന്ന മോഷന്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘മാര്‍ക്കോ’ ആണ് ഉണ്ണിയെ നായകനാക്കി നേരത്തെ ക്യൂബ്‌സ് പ്രഖ്യാപിച്ച ചിത്രം. ഇതിന് പിന്നാലെയാണ് ‘നവംബര്‍ 9’ കൂടി ഉണ്ണിയുടേതായി പ്രഖ്യാപിച്ചത്. ‘മിഖായേല്‍’ എന്ന നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്.

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ‘മാര്‍ക്കോ’യ്ക്ക് ശേഷമാകും ‘നവംബര്‍ 9’ യുടെ ചിത്രീകരണം ആരംഭിക്കുക. അടുത്തവര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും.