കൊച്ചി: ബാലതാരമായി സിനിമയിലെത്തി തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ നായികയായി മാറിയ താരമാണ് നിത്യ മേനോൻ. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും തന്റെ സ്വാഭാവിക അഭിനയം കൊണ്ടും മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരുപോലെ പ്രിയങ്കരിയാണ് താരം. പത്താം വയസിൽ ഹനുമാൻ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം.
സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ നിത്യ തന്റെ മാതാപിതാക്കളെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ മാതാപിതാക്കൾ നിരീശ്വരവാദികളാണെന്ന് നിത്യ പറയുന്നു.
നിത്യയുടെ വാക്കുകൾ ഇങ്ങനെ:
ആഭരണ പ്രേമികൾ അറിയാൻ; ഇന്ന് പവന് 44,440 രൂപ, പക്ഷേ വാങ്ങുമ്പോൾ 3,630 അധികം നൽകണം – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
‘എന്റെ മാതാപിതാക്കൾ രണ്ടുപേരും നിരീശ്വരവാദികളാണ്. കുട്ടിക്കാലം മുതൽ ഞാൻ ദൈവ വിശ്വാസത്തിൽ നിന്നും അകന്നാണ് ജീവിച്ചിരുന്നത്. ഇതുവരെ ഞങ്ങൾ താമസിച്ചിരുന്ന വീടുകളിൽ പൂജാമുറി പോലും ഉണ്ടായിരുന്നില്ല. മാതാപിതാക്കൾ എങ്ങനെ വളർത്തുന്നു, അതിനനുസരിച്ചാകും നമ്മുടെ ശീലങ്ങൾ രൂപപ്പെടുകയെന്ന് പൊതുവെ പറയപ്പെടാറുണ്ട്. പക്ഷേ ചെറുപ്പം മുതലേ നിരീശ്വരവാദത്തിൽ വളർന്നു വന്നിട്ടും ആരുടേയും ഇടപെടലില്ലാതെ തന്നെ എനിക്ക് ഈശ്വരഭക്തി വന്നിട്ടുണ്ട്. എന്റെ വിശ്വാസത്തെ വീട്ടുകാർ തടയാൻ ശ്രമിച്ചിട്ടിട്ടുമില്ല,’