‘ഓ… ആ പുഞ്ചിരി’: തന്റെ ഹൃദയം കീഴടക്കിയ ആരാധകന്റെ വീഡിയോയുമായി ഹണി റോസ്!


മലയാളികളുടെ പ്രിയനടിയാണ് ഹണി റോസ്. അഭിനയത്തോടൊപ്പം, ഫാഷന്‍ സെന്‍സ് കൊണ്ടും ആരാധകരെ നേടിയ താരമാണ് ഹണി റോസ്. മികച്ച വസ്ത്രങ്ങള്‍ക്കൊപ്പം മനോഹരമായ മേക്കപ്പും ചേരുന്ന ലുക്കുകളിലാണ് ഹണി പൊതുപരിപാടികളില്‍ തിളങ്ങുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. നിരവധി ഷോറൂമുകളാണ് ഹണി റോസ് ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടുള്ളത്. ഇപ്പോൾ വൈറലാകുന്നതും ഒരു ഉദ്ഘാടന വീഡിയോ തന്നെയാണ്. ആ വീഡിയോ പങ്കുവെച്ചിരിക്കുന്നത് ഹണി റോസ് തന്നെയാണ്.

തന്റെ ഹൃദയം കീഴടക്കിയ ആരാധകന്റെ പുഞ്ചിരിയുടെ വീഡിയോ ആണ് ഹണി റോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിനെത്തിയപ്പോള്‍ പകര്‍ത്തിയ വീഡിയോയാണിത്. ആരാധകര്‍ക്കു ഹാന്‍ഡ് ഷേക്ക് കൊടുക്കുന്ന ഹണി റോസിനെ വീഡിയോയില്‍ കാണാം. ഇതിനിടയില്‍ ഒരാള്‍ കൈ നീട്ടി ഹാന്‍ഡ് ഷേക്ക് ചെയ്ത ശേഷം സന്തോഷം നിറഞ്ഞ ചിരിയോടെ തിരിഞ്ഞു നോക്കുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്.

”ഓ, ആ പുഞ്ചിരി” എന്ന അടിക്കുറിപ്പോടെയാണ് ഹണി ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ വേഗം വൈറലായി. ഉദ്ഘാടന വേദിയിലെത്തിയ ഹണി റോസിന്റെ ഔട്ട്ഫിറ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. ജംപ് സ്യൂട്ടില്‍ മാളൂട്ടി ഹെയര്‍ സ്‌റ്റൈലിലാണ് ഹണി എത്തിയത്.