22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

സംസ്ഥാനത്തെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വായനശാല: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി പുതിയ നീക്കവുമായി വിജയ്

Date:


ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും വായനശാലകൾ ആരംഭിക്കാനുള്ള തീരുമാനവുമായി നടൻ വിജയ്. താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിലാണ് വായനശാലകൾ നടത്തുക. ഇതിനുള്ള പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞുവെന്നും ഉടൻ വായനശാല പ്രവർത്തനം തുടങ്ങുമെന്നും വജയ് മക്കൾ ഇയക്കം ചുമതലക്കാർ വ്യക്തമാക്കി.

നേരത്തെ, തമിഴ്നാട്ടിലെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും സൗജന്യ ട്യൂഷൻകേന്ദ്രങ്ങൾ, നിയമസഹായകേന്ദ്രം, ക്ലിനിക്കുകൾ എന്നിവ വജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇവ കൂടാതെ സംസ്ഥാനത്തെ കർഷകർക്ക് ആടുകളേയും പശുക്കളേയും നൽകാനും പദ്ധതി തയ്യാറാക്കിയിരുന്നു. 2024ൽ വിജയ് രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്നും 2026ൽ മത്സരിക്കുമെന്നുമാണ് റിപ്പോർട്ട്. നിലവിൽ, വിജയ് മക്കൾ ഇയക്കത്തിന് ബൂത്ത് തലത്തിൽ കമ്മിറ്റികൾ രൂപവത്കരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related