22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

ദിലീപ് ചിത്രം ബാന്ദ്രയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ: അശ്വന്ത് കോക്ക് ഉൾപ്പെടെ 7 യൂട്യൂബർമാർക്കെതിരേ നിർമ്മാതാവിന്റെ ഹർജി

Date:


തിരുവനന്തപുരം: അരുൺ ഗോപിയുടെ സംവിധാനത്തിൽ ദിലീപ് നായകനായെത്തിയ ചിത്രമാണ് ‘ബാന്ദ്ര’. ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിനെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ഇപ്പോഴിതാ സിനിമയ്‌ക്കെതിരെ മോശം റിവ്യൂ നൽകിയ ഏഴ് യൂട്യൂബർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.

അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്ലോഗ്സ്, ഷാസ് മുഹമ്മദ്, അർജുൻ ഷിജാസ് ടോക്ക്‌സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂട്യൂബർമാർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ, കമ്പനിയ്ക്ക് നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് ക്യാമ്പയിൻ നൽകിയെന്ന് ഹർജിയിൽ ആരോപിക്കുന്നു. ചിത്രത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സോഷ്യൽ മീഡിയ വഴി വ്യാജവും മോശവും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.

അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കം: മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു

ഇവർ ചെയ്യുന്നത് അപകീർത്തിപ്പെടുത്തൽ മാത്രമല്ല കൊള്ളയടിക്കലാണെന്നും ഈ ഏഴ് പേർക്കെതിരെ കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ സിനിമയെ കുറിച്ച് വ്യാജ പ്രചാരണം നടത്തുകയാണെന്നും പരാതിയിൽ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ആശ്വാസമഴ; കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും (ഞായര്‍) ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍...

അഴിമതിയാരോപണം; അല്‍ബേനിയന്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം

ടിറാന: അല്‍ബേനിയയില്‍ പ്രധാനമന്ത്രി എഡി റാമയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്തടക്കം പ്രതിപക്ഷത്തിന്റെ...