ചെറിയ വേഷങ്ങളിലൂടെ സൂപ്പര്‍താര സിനിമകളിലടക്കം സജീവ സാന്നിധ്യമായിരുന്നു നടന്‍ കോട്ടയം പുരുഷന്‍. സ്‌ട്രോക്ക് വന്നതിന് ശേഷം വീണ്ടും അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് താരം. പലപ്പോഴും സിനിമകളില്‍ അഭിനയിച്ചതിന്റെ പ്രതിഫലം തനിക്ക് കൃത്യമായി കിട്ടിയിട്ടില്ലെന്നു ഒരു അഭിമുഖത്തിൽ നടൻ പങ്കുവച്ചു. കാശിന്റെ കാര്യം കൂട്ടി ചോദിക്കുകയോ മറ്റോ ചെയ്താല്‍ കിട്ടുന്ന അവസരം കൂടി നഷ്ടപ്പെടുമോ എന്ന ഭയമാണെന്നും തരുന്നത് വാങ്ങാറാണ് പതിവെന്നും മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിൽ പുരുഷന്‍ പറയുന്നു.
read also: ഇരുപത്തിയഞ്ചിലധികം കഞ്ചാവ് കേസുകളിൽ പ്രതി: യുവാവ് അറസ്റ്റിൽ
‘അസുഖം ഉണ്ടെങ്കിലും മരുന്നൊക്കെ കൃത്യമായി എഴുതി പാക്കറ്റിലാക്കി കൊടുത്തിട്ടാണ് അദ്ദേഹം ലൊക്കേഷനിലേക്ക് പോകുന്നത്. അതല്ലെങ്കില്‍ പുള്ളിയുടെ കൂടെ പോകുന്നവരോട് ഇതൊക്കെ പറഞ്ഞ് ഏല്‍പ്പിക്കാറുണ്ട്. ഭക്ഷണത്തിന് ശേഷം ഈ മരുന്ന് കഴിക്കാനുണ്ടെന്ന് ഞാന്‍ ഫോണില്‍ വിളിച്ചും പറയും. അതൊക്കെ പുള്ളി ചെയ്യുമെന്നും ‘- പുരുഷന്റെ ഭാര്യ പറഞ്ഞു.
സുഖമില്ലാതായതിന് ശേഷം അമ്മ സംഘടനയില്‍ നിന്നും അയ്യായിരം രൂപ വീതം മാസം തരുന്നുണ്ട്. ആശുപത്രിയിലെ ചികിത്സയ്ക്ക് അഞ്ച് ലക്ഷം രൂപയും ലഭിച്ചിരുന്നു. പിന്നെ അസുഖബാധിതനാണെന്ന് താരങ്ങളോടൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞാല്‍ എല്ലാ ആളുകളും അറിയും. അതോടെ അയാള്‍ സുഖമില്ലാതെ കിടക്കുകയാണെന്ന് കരുതി ഉള്ള അവസരം കൂടി പോകും. അതുകൊണ്ട് ഒന്നും പറഞ്ഞില്ല. ഇപ്പോള്‍ പറയാം. കാരണം എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയല്ലോ. അതേ സമയം താന്‍ മരിച്ച് പോയെന്ന് പറഞ്ഞവരുണ്ട്.’- പുരുഷൻ പറഞ്ഞു. ചിലര്‍ മരിച്ചോന്ന് വിളിച്ച് ചോദിച്ചതായി ഭാര്യയും കൂട്ടിച്ചേര്‍ത്തു.