നടൻ വിജയും ഭാര്യയും വേർപിരിയുന്നു? ഭാര്യയെ കുറിച്ച് വിജയ് പറഞ്ഞതിനെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തൽ
തെന്നിന്ത്യൻ താരം വിജയും ഭാര്യ സംഗീതയും വേര്പിരിയുന്നതായുള്ള വാർത്തകൾ ഏതാനും മാസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. എന്നാൽ ഇത്തരം പ്രചാരണങ്ങളോട് വിജയിയോ സംഗീതയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ഭാര്യയെ കുറിച്ച് വിജയ് പറഞ്ഞ കാര്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് ലിയോ താരം ജനനി. ചിത്രത്തിൽ വിജയ് നടത്തുന്ന കോഫി ഷോപ്പിലെ ജോലിക്കാരിയായാണ് ജനനി എത്തിയത്.
read also: തലശ്ശേരിയിലെ ചൊക്ലി ഗവൺമെന്റ് കോളേജ് ഇനി അറിയപ്പെടുക കോടിയേരി ബാലകൃഷ്ണന്റെ പേരിൽ: പ്രഖ്യാപനം നടത്തി മന്ത്രി
സെറ്റിൽ വച്ച് വിജയിയോട് സംസാരിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് ജനനി ഒരു അഭിമുഖത്തിൽ പറഞ്ഞു. തന്റെ ശ്രീലങ്കൻ തമിഴ് കേൾക്കുമ്പോൾ ഭാര്യ സംഗീതയെ ആണ് ഓർമ വരുന്നതെന്ന് തന്നെ പോലെ ജാഫ്നയിൽ നിന്നാണ് സംഗീതയും വരുന്നതെന്ന് വിജയ് പറഞ്ഞതായും ജനനി ഓർത്തെടുത്തു. അതേസമയം, വിജയ് ഭാര്യയെ കുറിച്ച് ഇങ്ങനെ വാചാലനാകുന്നത് കാണുമ്പോൾ, വിവാഹ മോചന വാർത്തകൾ തള്ളിക്കളയേണ്ട സമയം കഴിഞ്ഞുവെന്നാണ് ആരാധകരുടെ അഭിപ്രായം.