Captain Miller | ധനുഷിന്‍റെ ശബ്ദത്തില്‍ ക്യാപ്റ്റൻ മില്ലറിലെ ആദ്യ ഗാനം; “കില്ലർ കില്ലർ” സോങ് ലിറിക്കല്‍ വീഡിയോ


പൊങ്കൽ റിലീസായി തീയേറ്ററുകളിലേക്കെത്തുന്ന ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലറിലെ ആദ്യ ഗാനം റിലീസായി. ജി വി പ്രകാശ് സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് കബേർ വാസുകി ആണ്. ക്യാപ്റ്റൻ മില്ലറിലെ ഈ ഗംഭീര ഗാനം ആലപിച്ചിരിക്കുന്നതും ധനുഷ് തന്നെയാണ്. “യു ബിലീവ് ഡെവിൾ ?ഐ ആം ദി ഡെവിൾ .. ആൻഡ് യു വിൽ കാൾ മി ക്യാപ്റ്റൻ മില്ലർ ” ഇങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്. സരിഗമയുടെ യൂട്യൂബ് ചാനലിലാണ് ഗാനം റിലീസായത്.

അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മുതൽ മുടക്കുള്ള ചിത്രമാണ്. സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്.

‘ isDesktop=”true” id=”639434″ youtubeid=”q88so2nWs8s?si=WngixLtTAnr6AP8v” category=”film”>

ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ ഒരു വിപ്ലവ നായകന്‍റെ  കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുന്നു.
മാൻ ബണ്‍ ഹെയര്‍ സ്റ്റൈലും  മനോഹരമായി നീട്ടി വളർത്തിയ താടിയുമായി പുതിയ ലുക്കിലാണ് ധനുഷ് ക്യാപ്റ്റൻ മില്ലറിലെത്തുന്നത്.ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ തംരഗമായി.

ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ് രാജ് കുമാർ, സുന്ദിപ് കിഷൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ ഡി ഓ പി സിദ്ധാർത്ഥ നൂനി, സ്റ്റണ്ട് ദിലീപ് സുബ്ബരായൻ, എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ എന്നിവരാണ്. മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ക്യാപ്റ്റൻ മില്ലറിന്റെ സൗണ്ട് മിക്സിങ് രാജാകൃഷ്ണനാണ് നിർവഹിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.