ദൈവം ഇല്ലെന്ന് പറയാനാകില്ല, അനുഗ്രഹത്തിനും ശാപത്തിനും വലിയ ശക്തിയുണ്ട്: മുകേഷ്


മലയാളത്തിന്റെ പ്രിയ താരമാണ് മുകേഷ്. ദൃഷ്ടി ദോഷം മാറ്റാനാണ് ഇടയ്‌ക്ക് ഫോണ്‍ കോളുകള്‍ അറ്റൻഡ് ചെയ്യുന്നതെന്ന് മുകേഷ്. ദൈവം ഇല്ലെന്ന് പറയാനാകില്ല. ബ്ലെസ്സിങിന് വലിയ ശക്തിയുണ്ട്. അതുപോലെ ശാപത്തിനും വലിയ ശക്തിയുണ്ട്. ഇത് രണ്ടും താൻ നേരിട്ട് കണ്ടിട്ടുള്ളതാണെന്ന് മുകേഷ് പറഞ്ഞു.

read also: വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന്​ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം: മുന്‍കൂര്‍ ജാമ്യം തേടി ശ്രീശാന്ത് ഹൈക്കോടതിയിൽ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘എനിക്ക് അന്ധവിശ്വാസം കുറവാണ്. പക്ഷെ ഒരു കാര്യം എനിക്ക് വളരെ ഇഫക്ടീവാണ്. ദൈവം ഇല്ലെന്ന് പറയാനാകില്ല. ബ്ലെസ്സിങിന് വലിയ ശക്തിയുണ്ട്. അതുപോലെ ശാപത്തിനും വലിയ ശക്തിയുണ്ട്. ഇത് രണ്ടും നേരിട്ട് കണ്ടിട്ടുള്ളതാണ്. അതുപോലെ ദൃഷ്ടിദോഷം എന്നൊന്നുണ്ട്. എനിക്ക് അതുണ്ട്. എന്റെ ഒരു സിനിമ രണ്ട് ദിവസം നന്നായി ഓടിയാല്‍ എനിക്ക് പിന്നെ പനി പിടിക്കും.

പണ്ട് മുതല്‍ എനിക്ക് ഇത് സംഭവിക്കാറുണ്ട്. ഒരു നല്ലകാര്യം സംഭവിച്ച്‌ കഴിയുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറ്. അത് മാനസികമാണോയെന്ന് അറിയില്ല. അതുകൊണ്ട് തന്നെ ഉടൻ ഒരു വിഷമം വന്നാല്‍ ദൃഷ്ടിദോഷം മാറും. ഈ ദൃഷ്ടിദോഷം മാറ്റാനാണ് ഇടയ്‌ക്ക് ഞാൻ ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്യുന്നത്’- മുകേഷ് ചിരിയോടെ പറഞ്ഞു.