17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

നടി കനകയേ കണ്ടെത്തി, താരത്തിന് സംഭവിച്ചകാര്യങ്ങൾ വെളിപ്പെടുത്തി കുട്ടി പദ്മിനി

Date:


തൊണ്ണൂറുകളില്‍ വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന താരമാണ് കനക. വിയറ്റ്‌നാം കോളനി, പിൻഗാമി തുടങ്ങി മികച്ച ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ഇന്നും ആരാധക പ്രീതിയുള്ള നടി കനകയുടെ വ്യക്തിജീവിതത്തെ കുറിച്ച്‌ പല അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു. അച്ഛനുമായുള്ള സ്വത്ത് തർക്കവും അമ്മയുടെ മരണവുമെല്ലാം കണ്ണകിയെ തകർത്ത്. വെള്ളിവെളിച്ചത്തിൽ നിന്നും അകന്നു ആരുമായും ഒരു ബന്ധവുമില്ലാതെ ജീവിക്കുന്ന കനകയെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ നടിയും നടികര്‍ സംഘം എക്‌സിക്യൂട്ടിവ് അംഗവുമായ കുട്ടി പദ്മിനി.

‘വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ പ്രിയപ്പെട്ട ദേവിക മാമിന്റെ മകള്‍, എന്റെ പ്രിയപ്പെട്ട സഹോദരി കനകയുമായി വീണ്ടും ഒന്നിച്ചു. അളവറ്റ സന്തോഷം, ഞങ്ങള്‍ ഒരുമിച്ച്‌ കുറച്ചു സമയം ചെലവഴിച്ചു’- കനകയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച്‌ കുട്ടി പദ്മിനി സമൂഹമാധ്യമത്തിൽ കുറിച്ചു.

read also: വിവാഹത്തലേന്ന് വധു ഒളിച്ചോടി, ഉറങ്ങിക്കിടന്ന മകളെ എഴുന്നേല്‍പ്പിച്ച്‌ വധുവാക്കി ഒരമ്മ!! അനുജന്റെ വിവാഹത്തിൽ നടന്നത്

2000-ത്തിലാണ് കനക സിനിമ ലോകത്ത് നിന്നും അപ്രത്യക്ഷ്യയാകുന്നത്.  കാൻസര്‍ ബാധിച്ച്‌ കനക മരിച്ചുവെന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ ഇതിനിടെ പ്രചരിച്ചിരുന്നു.

കനകയെ കണ്ടുപിടിച്ചതിനെക്കുറിച്ച് കുട്ടി പദ്മിനിയുടെ വാക്കുകൾ ഇങ്ങനെ,

‘കനകയെ അന്വേഷിച്ചു പോയി. ഒരുപാട് അന്വേഷിച്ചാണ് കണ്ടുപിടിച്ചത്. ദേവിക എന്ന് പുറത്ത് എഴുതി വച്ചിരുന്നത് കൊണ്ട് എളുപ്പമായി. വീടിന്റെ പുറത്തും അകത്തും പൂട്ടിയിരുന്നു. പക്ഷേ അകത്ത് ലൈറ്റ് ഉണ്ടായിരുന്നു. അടുത്തുള്ള ആളുകളോട് ഒക്കെ ചോദിക്കുമ്പോള്‍ എല്ലാവര്‍ക്കും പറയാനുള്ളത് അവര്‍ എപ്പോ വരുമെന്നോ എപ്പോ പോകുമെന്നോ ഞങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല എന്നാണ്. അവളുടെ അമ്മ ദേവിക എന്ത് സ്നേഹമുള്ള സ്ത്രീ ആയിരുന്നു. അവരുടെ മോള്‍ക്ക് ഈ ഗതി ആയല്ലോ, ആ കുട്ടിയെ സഹായിക്കാൻ ഒന്നും ആരും ഇല്ലല്ലോ എന്നോര്‍ത്ത് ഞാൻ വിഷമിച്ചു പോയി.

പെട്ടെന്നാണ് ഒരു ഓട്ടോയില്‍ കനക വന്നത്. ഞാൻ പെട്ടെന്ന് പോയി കെട്ടിപിടിച്ചു. എന്റെ കൂടെ കോഫീ ഷോപ്പിലേക്ക് വരാം എന്ന് സമ്മതിച്ച്‌ ഓട്ടോ വിട്ടിട്ട് കാറില്‍ കയറി. വണ്ടി റിപ്പയര്‍ ആണ് ചേച്ചി അതാ ഇപ്പൊ ഓട്ടോയില്‍ ഒക്കെ പോകുന്നത് എന്ന് പറഞ്ഞു. അവളുടെ വീട്ടില്‍ ഒരു കാര്‍ കിടക്കുന്നുണ്ടായിരുന്നു. ഞാൻ അവളോട് പെട്ടെന്ന് ഈ പഴയ കാര്‍ ഒക്കെ കൊടുത്ത് പുതിയ കാര്‍ വാങ്ങാൻ പറഞ്ഞു. കോഫീ ഷോപ്പില്‍ പോയി കോഫീ ഒക്കെ കുടിച്ച്‌ എന്നോട് കുറെ സമയം സംസാരിച്ചു. നല്ല ബബ്ലി ആയിട്ട്, ക്യൂട്ട് ആയിട്ടുണ്ടായിരുന്നു കനക. അവിടെ നിന്നും കേക്ക് ഉള്‍പ്പെടെ അവള്‍ക്ക് ഇഷ്ടപ്പെട്ടത് ഒക്കെ വാങ്ങി കൊടുത്തു ഞാൻ. പൈസ ഞാൻ കൊടുക്കാം എന്ന് പറഞ്ഞിട്ട് സമ്മതിച്ചില്ല. അവള്‍ തന്നെ കൊടുത്തു.

നമുക്ക് ഒരുമിച്ച്‌ ഒരു ഇന്റര്‍വ്യൂ ചെയ്യണം എന്ന് ഞാൻ പറഞ്ഞു. ചെയ്യാം ചേച്ചി എപ്പോഴാണെന്ന് പറഞ്ഞാല്‍ മതിയെന്നും പറഞ്ഞു എന്നോട്. പിന്നെ ഞങ്ങള്‍ കുറച്ചു നേരം അവളുടെ അമ്മയെക്കുറിച്ചൊക്കെ സംസാരിച്ചു. ചിരിച്ച്‌ സന്തോഷിച്ചു അതൊക്കെ കേട്ടിട്ട്. ഞാൻ അവളോട് പറഞ്ഞു നീ ഈ പഴയ വീടൊക്കെ വിട്ടിട്ട്, ഒരു ഫ്ലാറ്റ് വാങ്ങി അങ്ങോട്ട് താമസം മാറണം എന്ന്. രാജകുമാരിയെ പോലെ നീ ജീവിക്കണം, എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത് എന്ന് ഞാൻ ദേഷ്യപ്പെട്ട് ചോദിച്ചു. ഇല്ല ചേച്ചി, ഞാൻ അച്ഛനുമായിട്ട് സ്വത്തിന്റെ പേരില്‍ ഉണ്ടായിരുന്ന കേസും വഴക്കും ഒക്കെ തീര്‍ന്നു. ഇപ്പോള്‍ കോംപ്രമൈസ് ആയിട്ടുണ്ട്. അത് കേട്ടപ്പോള്‍ തന്നെ സന്തോഷമായി. ഞാൻ പോയി അവളുടെ അച്ഛനെ കണ്ട് സംസാരിക്കാൻ ഇരുന്നത് ആയിരുന്നു.

എന്തിനാണ് കനക നീ ആരോടും ഒരു ബന്ധവും ഇല്ലാതെ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നത്? നിനക്ക് എല്ലാവരോടും സംസാരിച്ച്‌, ഈ പഴയ വീടൊക്കെ വിട്ട് സുരക്ഷിതയായി ഒരു ഫ്ലാറ്റ് എടുത്ത് അവിടെ താമസിച്ച്‌, കുറെ വിദേശരാജ്യത്തൊക്കെ ടൂര്‍ ഒക്കെ പോയി സന്തോഷമായി ജീവിച്ചൂടെ എന്നൊക്കെ ഞാൻ ചോദിച്ചു. ഇപ്പോള്‍ കുറച്ച്‌ വെയ്റ്റ് ഒക്കെ കൂടിയിട്ടുണ്ട്. വെയ്റ്റ് എങ്ങിനെ കുറയ്ക്കാം എന്നൊക്കെ ഞങ്ങള്‍ കുറെ നേരം സംസാരിച്ചു. കനക നന്നായിട്ട് ഡാൻസ് ചെയ്യുന്ന ആളാണ്. നിനക്ക് ഡാൻസ് ക്ലാസിനു പൊക്കൂടെ എന്ന് ചോദിച്ചപ്പോള്‍ അയ്യോ ചേച്ചി ഞാൻ എങ്ങനെ പോകാനാണ്, അതും ഈ അവസ്ഥയില്‍ എന്നൊക്കെ പറഞ്ഞു. മൊത്തത്തില്‍ എന്തായാലും ആള്‍ സന്തോഷമായി ഇരിക്കുകയാണ്.

അവളെ ഒരുപാടുപേര്‍ പറ്റിച്ചിട്ടുണ്ട്. അതുകൊണ്ട് അവള്‍ എല്ലാവരോടും സംസാരിക്കാനും അടുക്കാനും ഒക്കെ പേടിക്കുന്നുണ്ട്. അമ്മ കൊഞ്ചിച്ചു വളര്‍ത്തിയതാണ്. സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാൻ തുടങ്ങിയതിനു ശേഷം കോടതിയും കേസും മാത്രമായിരുന്നു കനകയുടെ ജീവിതം. എന്നോട് അവള്‍ പറഞ്ഞത് എനിക്ക് ആരെയും വിശ്വസിക്കാൻ പറ്റില്ല ചേച്ചി, എല്ലാവരും നല്ലവരെ പോലെ ഇരിക്കും എന്നിട്ട് അവസാനം എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി എന്നെ ചതിക്കും. അതുകൊണ്ട് എനിക്ക് ആരും വേണ്ടാന്നു ഞാൻ തീരുമാനിച്ചു എന്ന്. ഭഗവാൻ കൃഷ്ണൻ അവള്‍ക്ക് ഒരു നല്ല ജീവിതം ഉണ്ടാക്കി കൊടുക്കും എന്നെനിക്ക് നല്ല പ്രതീക്ഷ ഉണ്ട്.- കുട്ടി പദ്മിനി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കേന്ദ്രമന്ത്രിക്ക് സീറ്റ് നല്‍കി; കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനെതിരെ വിമതന്‍?

പത്തനംതിട്ട: കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ...