വീട്ടില്‍ ഞങ്ങള്‍ പൊറോട്ട കയറ്റാറില്ല. ശ്രീനിയേട്ടന് മൈദ ഇഷ്ടമല്ല: ധ്യാനിന്റെ പൊറോട്ട അഭിമുഖത്തിന് മറുപടിയുമായി അമ്മ


മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടന്ന് തന്നെ വൈറൽ ആകാറുണ്ട്. അത്തരത്തിൽ ഒരു അഭിമുഖം തന്നെ വേദനിപ്പിച്ചിരുന്നുവെന്നു ധ്യാനിന്റെ അമ്മ വിമല.

ശ്രീനിവാസന്‍ സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അമ്മ പൊറോട്ടയ്ക്ക് ഓര്‍ഡര്‍ ചെയ്തു എന്ന് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ ധ്യാന്‍ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചാണ് വിമല സംസാരിച്ചത്. എല്ലാവരും അത് തമാശയായി എടുക്കണമെന്നില്ലല്ലോ, അതിന് ശേഷം ധ്യാനിന്റെ അഭിമുഖങ്ങൾ കാണാറില്ല എന്നും അമ്മ പറയുന്നു.

read also: പെ​ൺ​കു​ട്ടി​ക്കെ​തി​രെ ലൈം​ഗീ​കാ​തി​ക്ര​മം: പ്രതിക്ക് 65 വ​ർ​ഷ​വും ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തവും 5.10 ല​ക്ഷം പി​ഴ​യും

ആശുപത്രിയില്‍ വച്ചൊന്നും അങ്ങനെ ഒരു സംഭവവും നടന്നിട്ടില്ല എന്നാണ് അമ്മ പറയുന്നത്. ‘വീട്ടില്‍ ഞങ്ങള്‍ പൊറോട്ട കയറ്റാറില്ല. ശ്രീനിയേട്ടന് മൈദയും പൊറോട്ടയും ഒന്നും ഇഷ്ടമല്ലെന്നും മക്കളെയും അത് കഴിക്കാന്‍ സമ്മതിക്കാറില്ല. പുറത്ത് പോകുമ്പോഴാണ് ഒരു പൊറോട്ട തിന്നുന്നത്.അങ്ങനെ എപ്പോഴോ, എവിടയോ പോകുമ്പോള്‍ പറഞ്ഞിരിക്കാം;- എന്നു വിമല പറയുന്നു