‘മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്ന ‘ജോണി വാക്കര്‍ 2’, ഉപേക്ഷിച്ചിട്ടില്ല, തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്: ജയരാജ്
കൊച്ചി: മലയാളത്തിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് ജയരാജ്. തന്‍റെ ഹിറ്റ് ചിത്രങ്ങളായ ഹൈവേയുടെയും ജോണി വാക്കറിന്‍റെയും രണ്ടാം ഭാഗം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ, ‘ഹൈവേ 2’ എന്ന പേരിൽ ഒരു ചിത്രം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അതിനെകുറിച്ചുള്ള പുതിയ വാർത്തകൾ ഒന്നും പുറത്തുവന്നിരുന്നില്ല.
ഇപ്പോഴിതാ, ഒരു അഭിമുഖത്തിൽ തന്റെ ആ രണ്ടുസിനിമകളും സംഭവിക്കാത്തതിന് പിന്നിലെ കാരണം തുറന്ന് പറയുകയാണ് ജയരാജ്. സ്റ്റൈലിഷ് ചിത്രങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് ജയരാജ്.
ജയരാജിന്റെ വാക്കുകൾ ഇങ്ങനെ;
‘ഇതിലും നല്ലത് തുണി ഇല്ലാതെ വരുന്നതായിരുന്നു’: സാനിയയ്ക്ക് നേരെ അധിക്ഷേപം
‘ഞാനും അത് ആലോചിക്കുന്നുണ്ട്. റിയലിസ്റ്റിക്ക് സിനിമകൾ ചെയ്ത് എനിക്ക് ബോറടിച്ചു. ഇനിയങ്ങോട്ട് സ്റ്റൈലിഷ് സിനിമകൾ ചെയ്യാൻ ശ്രമിക്കണം. ‘ഹൈവേ 2′ ചെയ്യാന്‍ വേണ്ടി എല്ലാം ഒരുക്കി വന്നിരുന്നു. അതിന് വേണ്ടി കാസ്റ്റിംഗ് കോള്‍ പോലും ചെയ്തു. പക്ഷേ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവച്ചു.
ജോണി വാക്കര്‍ 2 ചെയ്യാന്‍വേണ്ടി മമ്മൂക്കയോടും പറഞ്ഞു, ദുല്‍ഖറിനോടും പറഞ്ഞു. അതിന്‍റെ കഥയൊക്കെ റെഡിയാണ്, സെറ്റ് ആണ്. അത് വന്നാൽ ഉറപ്പായിട്ടും ഹിറ്റ് ആകുമെന്നും നമുക്ക് അറിയാം. കാരണം ആ തരത്തിലാണ് അതിനെ പ്ലേസ് ചെയ്തിരിക്കുന്നത്. പക്ഷേ അവര്‍ക്ക് രണ്ടാള്‍ക്കും അത്ര താല്‍പര്യമില്ല. അതുകൊണ്ട് തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്. ഉപേക്ഷിച്ചിട്ടില്ല,’