കേരള സ്റ്റോറി, ലവ് ജിഹാദ് എന്നെല്ലാം വിമർശനം കേട്ടു, അസീമുമായുള്ള നാല് വർഷത്തെ പ്രണയം ഉപേക്ഷിക്കുന്നതായി നടി
നാലുവർഷത്തെ പ്രണയബന്ധം അവസാനിപ്പിക്കുന്നതായി നടിയും ഗായികയും മോഡലുമായ ഹിമാൻഷി ഖുറാന. മോഡല്‍ അസിം റിയാസായിരുന്നു നടിയുടെ കാമുകൻ. റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ 13-ാം സീസണിലെ മത്സരാര്‍ഥികാലായിരുന്നു ഇരുവരും. മതപരമായ വിശ്വാസത്തോടുള്ള ബഹുമാനം മുൻനിര്‍ത്തി സ്നേഹത്തെ ത്യജിക്കുകയാണെന്നും റിയാസുമായി മറ്റൊരു പ്രശ്നവുമില്ലെന്നും ഹിമാൻഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘അസിം റിയാസുമായുള്ള ബന്ധം ഏറെ മഹത്തരമായിരുന്നെങ്കിലും ഇപ്പോള്‍ പിരിയാനുള്ള സമയം അടുത്തിരിക്കുകയാണ്. ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടേതായ വഴികളിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചു. രണ്ടു പേരുടേയും മതവിശ്വാസങ്ങളോടുള്ള ബഹുമാനം പുലര്‍ത്തിക്കൊണ്ട് തന്നെ ആ മതവിശ്വാസങ്ങള്‍ക്കുവേണ്ടി ഞങ്ങളുടെ സ്നേഹത്തെ ത്യജിക്കുകയാണ്. ഞങ്ങള്‍ തമ്മില്‍ മറ്റൊരു പ്രശ്നവുമില്ല. ഈ വേളയില്‍ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.’-ഹിമാൻഷി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
read also: ഇസ്രായേലി വനിതകളെ ഹമാസ് ബലാത്സംഗത്തിനിയാക്കിയപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? യുഎന്നിനോട് ബെഞ്ചമിന്‍ നെതന്യാഹു
അസിം റിയാസുമായുള്ള പ്രണയ വാർത്ത പങ്കുവച്ചതിനു പിന്നാലെ ഹിമാൻഷി സൈബര്‍ ആക്രമണം നേരിട്ടിരുന്നു. കേരള സ്റ്റോറി, അടുത്ത ലവ് ജിഹാദിന്റെ ഇര എന്ന തരത്തിലായിരുന്നു ഹിമാൻഷിയുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകള്‍.