‘കണ്ണൂര്‍ സ്ക്വാഡിനെ കുറ്റംപറഞ്ഞ സംവിധായകൻ ജിതിൻ ലാല്‍ അല്ല’, മാപ്പ് പറഞ്ഞ് സംവിധായകൻ റോബി വര്‍ഗീസ്


മികച്ച വിജയം നേടിയ മമ്മൂട്ടി ചിത്രമായിരുന്നു കണ്ണൂര്‍ സ്ക്വാഡ്. ഈ പൊലീസ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ സംവിധാനം ചെയ്തത് റോബി വര്‍ഗീസ് രാജ് ആയിരുന്നു. എന്നാൽ, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ചിത്രത്തേക്കുറിച്ച്‌ മോശം പറഞ്ഞ ഒരു സംവിധായകനെക്കുറിച്ചുള്ള റോബി വര്‍ഗീസിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രമുഖ നടനെ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ സംവിധായകനാണ് അതെന്നും റോബി പറഞ്ഞിരുന്നു.

അതിനു പിന്നാലെ ഈ സംവിധായകൻ ആരാണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സോഷ്യൽ മീഡിയ. കൂടുതൽ പേരും ടൊവിനോ ചിത്രമായ ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ സംവിധായകനായ ജിതിൻ ലാലൈൻ പ്രതികൂട്ടിൽ നിർത്തുകയും ചെയ്തു. ഈ വിഷയത്തില്‍ പ്രതികരണവുമായി റോബി തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

read also: ‘ആദ്യം ഷെഫിൻ ജഹാനെ കാണാതായി, ഇപ്പോൾ മകളെയും’: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷമാണ് ഇതൊക്കെ സംഭവിച്ചത് – പിതാവ്

താൻ പറഞ്ഞ സംഭവവുമായി ജിതില്‍ ലാലിന് ബന്ധമില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ജിതിന് നേരിട്ട മോശം അനുഭവത്തില്‍ മാപ്പു പറയുന്നതായും അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ആ പേരിനായുള്ള വേട്ടയാടല്‍ അവസാനിപ്പിക്കണം എന്നും സംവിധായകൻ കൂട്ടിച്ചേര്‍ത്തു.

‘രേഖ മേനോന് ഞാന്‍ നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം കാര്യങ്ങള്‍ എല്ലായിടത്തും നടക്കുമെന്ന് ഞാന്‍ മനസിലാക്കണമായിരുന്നു. ഇന്റര്‍വ്യൂയില്‍ എന്റെ വികാരങ്ങളെ അടക്കാന്‍ ശ്രമിക്കണമായിരുന്നു. ആ പേര് തിരഞ്ഞുപോകുന്ന എന്റെ സുഹൃത്തുകളോട് ഞാന്‍ അപേക്ഷിക്കുന്നു, ദയവായി അതിന്റെ പിന്നാലെ പോകരുത്. അത് മാറ്റിവച്ച്‌ ജോലിയില്‍ ശ്രദ്ധിക്കൂ. കഴിഞ്ഞ കുറച്ച്‌ മണിക്കൂറുകളായി ജിതിന്‍ ലാലിനുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തുന്നു.കാരണം നിങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിനാണ് ഇത്രയധികം ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. ജിതിൻ എന്റെ അടുത്ത സുഹൃത്താണ്. കണ്ണൂര്‍ സ്ക്വാഡ് റിലീസ് ചെയ്ത ശേഷം എന്നെ ആദ്യ വിളിച്ച്‌ അഭിനന്ദിക്കുന്ന ഒരാള്‍ കൂടിയാണ് ജിതിൻ. ആ പേരിനായുള്ള വേട്ടയാടല്‍ നിര്‍ത്തൂ. ഇതൊരു അപേക്ഷയാണ്.’- എന്നാണ് റോബി വര്‍ഗീസ് കുറിച്ചത്.

ഇതിനു മറുപടിയുമായി ജിതിൻ റോബി വര്‍ഗീസ് മറുപടിയുമായി എത്തി. തന്നെയും തന്റെ ടീമിനെയും കുറിച്ച്‌ സോഷ്യല്‍മീഡിയയില്‍ നിറയുന്ന ഊഹാപോഹങ്ങള്‍ ഇതോടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു റോബിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് ജിതില്‍ കുറിച്ചു.