കേരളത്തില്‍ വീണ്ടും ‘ഉദ്ഘാടനത്തി’നെത്തി സണ്ണി ലിയോണ്‍, കാണാന്‍ ഓടിയെത്തി ഭീമന്‍ രഘു; വീഡിയോ വൈറൽ


സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയിലേക്ക്. കേരളത്തില്‍ എത്തിയ വിവരം താരം തന്നെയാണ് അറിയിച്ചത്. താരം അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ സണ്ണി വിളക്ക് തെളിയിക്കുന്നതും പ്രസംഗിക്കുന്നതുമാണ് വീഡിയോയില്‍. സണ്ണിയെ കാണാന്‍ താരത്തിന്റെ മുഖമുള്ള ടീഷര്‍ട്ട് ധരിച്ച് ഓടി വരുന്ന ഭീമന്‍ രഘുവിനെയും വീഡിയോയില്‍ കാണാം.

ഭീമന്‍ രഘു ഓടി വരുന്ന ദൃശ്യം പകര്‍ത്തുന്ന ക്യാമറ ടീം അടക്കമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തിരുവനന്തപുരത്താണ് ഷൂട്ടിംഗ് നടക്കുന്നത്‌. ഭീമന്‍ രഘുവിനൊപ്പം ഏത് ചിത്രത്തിലാണ് താരം അഭിനയിക്കുന്നതെന്നും വ്യക്തമല്ല. അതേസമയം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ സണ്ണിയുടേതായി ഒരുങ്ങുന്നുണ്ട്. കൊട്ട്വേഷന്‍ ഗ്യാങ്, ഷീറോ, കൊക കോള, ഹെലെന്‍, ദ ബാറ്റില്‍ ഓഫ് ഭിമ കോറേഗന്‍, യുഐ എന്നീ ചിത്രങ്ങളാണ് സണ്ണിയുടെതായി ഒരുങ്ങുന്നത്.

വീഡിയോ: